---
title: "പാനൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു "
english_title: "An eighth grade student collapsed and died in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47632/an-eighth-grade-student-collapsed-and-died-in-kannur"
published_at: "2022-06-07T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ef17f4aa3d_n3931996921654583638282c185bac73cbfbb32f9f7e7692ac864649369de128ec9aecf07e113c2904894df.jpg"
keywords: []
---

# പാനൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു 

> **Lead Summary:** **കണ്ണൂര്‍**: പാനൂര്‍ കണ്ണങ്കോട് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്.

## Article Content

**കണ്ണൂര്‍**: പാനൂര്‍ കണ്ണങ്കോട് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്.

മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഫര്‍മി ഫാത്തിമയാണ് മരിച്ചത്. അബ്ദുള്‍ റസാഖ്, അഫ്‌സ എന്നിവരാണ് ഫര്‍മി ഫാര്‍ത്തിമയുടെ മാതാപിതാക്കള്‍. ഇന്നലെ രാത്രിയാണ് ഫര്‍മി വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെയോടെ മരണമടയുകയായിരുന്നു. മരണകാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47632/an-eighth-grade-student-collapsed-and-died-in-kannur)