---
title: "പ്രതിഷ്ഠാദിന പൂജകള്‍ക്കായി ബുധനാഴ്ച ശബരിമല നട തുറക്കും"
english_title: "Sabarimala will reopen for pooja"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47635/sabarimala-will-reopen-for-pooja"
published_at: "2022-06-07T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ef4c62e97e_Sabarimala.jpeg"
keywords: []
---

# പ്രതിഷ്ഠാദിന പൂജകള്‍ക്കായി ബുധനാഴ്ച ശബരിമല നട തുറക്കും

> **Lead Summary:** ശബരിമല നട ബുധനാഴ്ച തുറക്കും. പ്രതിഷ്ഠാദിന പൂജകൾക്കായാണ് നട തുറക്കുക. വൈകുന്നേരം അഞ്ച് മണിക്കായിരിക്കും നട തുറക്കുന്നത്. വ്യാഴാഴ്ചയാണ് ശബരിമലയിൽ പ്രതിഷ്ഠാദിനം. മുൻപ് നട തുറക്കുന്ന ദിവസം ഭക്ത ജനങ്ങൾക്ക് ശബരിമലയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

## Article Content

ശബരിമല നട ബുധനാഴ്ച തുറക്കും. പ്രതിഷ്ഠാദിന പൂജകൾക്കായാണ് നട തുറക്കുക. വൈകുന്നേരം അഞ്ച് മണിക്കായിരിക്കും നട തുറക്കുന്നത്. വ്യാഴാഴ്ചയാണ് ശബരിമലയിൽ പ്രതിഷ്ഠാദിനം. മുൻപ് നട തുറക്കുന്ന ദിവസം ഭക്ത ജനങ്ങൾക്ക് ശബരിമലയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

എന്നാൽ, ബുധനാഴ്ച തന്നെ ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശിക്കുവാൻ സാധിക്കും. വ്യാഴാഴ്ച ഉദയാസ്തമന പൂജ, കളഭാഭിഷേകം, പുഷ്‌പാഭിഷേകം, പടിപൂജ എന്നിവയും നടക്കും. വ്യഴാഴ്ച്ച രാത്രി ഹരിവരാസനം പാടി കൊണ്ടായിരിക്കും നട അടയ്ക്കുക. അതേസമയം, തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും വെർച്വൽ ക്യൂ ഒഴിവാക്കിയിട്ടില്ല. മാത്രമല്ല, കെ.എസ്.ആർ.ടി.സി സർവീസ് ഭക്തർക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47635/sabarimala-will-reopen-for-pooja)