---
title: "സ്വന്തം വീട് കുത്തിത്തുറന്ന് മോഷണം: യുവാവ് പിടിയിൽ"
english_title: "Youth was arrested due to theft his own house"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47653/youth-was-arrested-due-to-theft-his-own-house"
published_at: "2022-06-07T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629effb007c8e_Screenshot_20220607-130450.jpg"
keywords: []
---

# സ്വന്തം വീട് കുത്തിത്തുറന്ന് മോഷണം: യുവാവ് പിടിയിൽ

> **Lead Summary:** കോഴിക്കോട്: മാവൂരിൽ സ്വന്തം വീട് കുത്തിത്തുറന്ന് അമ്പതിനായിരം രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ച യുവാവ് പിടിയിൽ. പുനത്തിൽ പ്രകാശന്റെ വീട്ടിൽ മോഷണം നടത്തിയ മകൻ സിനീഷാണ് പിടിയിലായത്. കടബാധ്യതയുണ്ടായിരുന്ന സിനീഷ് അച്ഛൻ കരുതിവെച്ചിരുന്ന അമ്പതിനായിരം രൂപ അലമാര തകർത്ത് മോഷ്ടിക്കുകയായിരുന്നു ഒരാഴ്ച മുമ്പ് അലമാരയിൽ നിന്നും മുപ്പതിനായിരം രൂപയെടുത്ത് സിനീഷ് വാഹനത്തിന്റെ കടം വീട്ടിയിരുന്നു.

## Article Content

കോഴിക്കോട്: മാവൂരിൽ സ്വന്തം വീട് കുത്തിത്തുറന്ന് അമ്പതിനായിരം രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ച യുവാവ് പിടിയിൽ. പുനത്തിൽ പ്രകാശന്റെ വീട്ടിൽ മോഷണം നടത്തിയ മകൻ സിനീഷാണ് പിടിയിലായത്. കടബാധ്യതയുണ്ടായിരുന്ന സിനീഷ് അച്ഛൻ കരുതിവെച്ചിരുന്ന അമ്പതിനായിരം രൂപ അലമാര തകർത്ത് മോഷ്ടിക്കുകയായിരുന്നു ഒരാഴ്ച മുമ്പ് അലമാരയിൽ നിന്നും മുപ്പതിനായിരം രൂപയെടുത്ത് സിനീഷ് വാഹനത്തിന്റെ കടം വീട്ടിയിരുന്നു.

ഇത് അച്ഛൻ മനസ്സിലാക്കിയെന്ന് അറിഞ്ഞതോടെയാണ് വീണ്ടും മോഷണം നടത്തിയത്. അച്ഛനും അമ്മയും ജോലിക്ക് പോയതിന് പിന്നാലെ തന്റെ ഭാര്യയെ സിനീഷ് അവരുടെ വീട്ടിൽ കൊണ്ടുചെന്നാക്കി. പിന്നീട് വീട്ടിൽ തിരികെ വന്ന് ബാക്കി പണം കൂടി കൈക്കലാക്കി പുറത്തുനിന്നുള്ളവരാണ് മോഷണം നടത്തിയതെന്ന് തെറ്റിദ്ധരിപ്പിക്കാൻ വലിയ ഷൂസ് ധരിക്കുകയും തകർത്ത പൂട്ടിലും മുറികളിലും മുളക് പൊടി വിതറി ഇതിന് മുകളിൽ ഷൂവിന്റെ അടയാളം മനപ്പൂർവം വരുത്തുകയും ചെയ്തു. വിരലടയാളം പതിയാതിരിക്കാൻ കൈകളിൽ പേപ്പർ കവർ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47653/youth-was-arrested-due-to-theft-his-own-house)