---
title: "ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമായി തുടരും: വീണാ ജോർജ് "
english_title: "Veenajeorge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47655/veenajeorge"
published_at: "2022-06-07T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f019170438_n39322194216545877537021002e5fd2e48f78ee2bc15c3540bd3bfcdd101c06fae9b43601614867d9b0a15.jpg"
keywords: []
---

# ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമായി തുടരും: വീണാ ജോർജ് 

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **സം​സ്ഥാ​ന​ത്തെ ഭ​ക്ഷ്യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​യി തു​ട​രു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **സം​സ്ഥാ​ന​ത്തെ ഭ​ക്ഷ്യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​യി തു​ട​രു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

പ​രി​ശോ​ധ​ന​ക​ള്‍ നി​ര്‍​ത്തി​ല്ല,സം​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മാ​കി​ല്ല പ​രി​ശോ​ധ​ന​മ​ക​ള്‍. അ​ത് നി​ര​ന്ത​രം ഉ​ണ്ടാ​കു​മെ​ന്നും വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. ഭ​ക്ഷ്യ സു​ര​ക്ഷ​യ്ക്കാ​യു​ള്ള ക​ല​ണ്ട​ര്‍ പ​രി​ഷ്‌​ക്ക​രി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി​ക​ള്‍ ഫോ​ട്ടോ ഉ​ള്‍​പ്പെ​ടെ അ​പ് ലോ​ഡ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ള​നു​സ​രി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ളും തു​ട​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ ലാ​ബു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​താ​ണ്. നി​ല​വി​ല്‍ 14 ജി​ല്ല​ക​ളി​ലും മൊ​ബൈ​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ ലാ​ബു​ക​ളു​ണ്ട്. മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ റീ​ജി​യ​ണ​ല്‍ ലാ​ബു​ക​ളു​ണ്ട്. ഇ​തു​കൂ​ടാ​തെ പ​ത്ത​നം​തി​ട്ട​യി​ലും ക​ണ്ണൂ​രി​ലും ഭ​ക്ഷ്യ സു​ര​ക്ഷാ ലാ​ബി​ന്‍റെ നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47655/veenajeorge)