---
title: "നബിക്ക് എതിരെയുള്ള പരാമർശം: നൂപൂർ ശർമയ്ക്ക് മുംബൈ പോലീസിന്റെ നോട്ടീസ്"
english_title: "Police notice given to noopur sharma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47660/police-notice-given-to-noopur-sharma"
published_at: "2022-06-07T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f063ac33e0_IMG-20220607-WA0011.jpg"
keywords: []
---

# നബിക്ക് എതിരെയുള്ള പരാമർശം: നൂപൂർ ശർമയ്ക്ക് മുംബൈ പോലീസിന്റെ നോട്ടീസ്

> **Lead Summary:** ടെലിവിഷൻ ചാനൽ ചർച്ചക്കിടെ മുഹമ്മദ് നബിക്കെതിരെ പരാമർശം നടത്തിയ ബിജെപി നേതാവ് നൂപൂർ ശർമക്ക് മുംബൈ പോലീസ് നോട്ടീസ് അയച്ചു. വിവാദ പ്രസ്താവനയിൽ മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത കേസിൽ മൊഴിയെടുക്കുന്നതിനാണ് നോട്ടീസ് നൽകിയതെന്ന് മുംബൈ കമ്മീഷണർ സഞ്ജയ് പാണ്ഡെ അറിയിച്ചു. വിദ്വേഷ പരാമർശത്തിൽ നുപൂർ ശർമക്കെതിരെ മെയ് 28നാണ് മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുംബൈ റാസ അക്കാദമി ജോയന്റ് സെക്രട്ടറി ഇർഫാൻ ഷെയ്ഖ് നൽകിയ പരാതിയിലാണ് കേസ്.

## Article Content

ടെലിവിഷൻ ചാനൽ ചർച്ചക്കിടെ മുഹമ്മദ് നബിക്കെതിരെ പരാമർശം നടത്തിയ ബിജെപി നേതാവ് നൂപൂർ ശർമക്ക് മുംബൈ പോലീസ് നോട്ടീസ് അയച്ചു. വിവാദ പ്രസ്താവനയിൽ മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത കേസിൽ മൊഴിയെടുക്കുന്നതിനാണ് നോട്ടീസ് നൽകിയതെന്ന് മുംബൈ കമ്മീഷണർ സഞ്ജയ് പാണ്ഡെ അറിയിച്ചു. വിദ്വേഷ പരാമർശത്തിൽ നുപൂർ ശർമക്കെതിരെ മെയ് 28നാണ് മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുംബൈ റാസ അക്കാദമി ജോയന്റ് സെക്രട്ടറി ഇർഫാൻ ഷെയ്ഖ് നൽകിയ പരാതിയിലാണ് കേസ്.

ബോധപൂർവം മതവികാരം വ്രണപ്പെടുത്തൽ, സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.അതേസമയം ബിജെപി നേതാക്കളുടെ വിദ്വേഷ പരാമർശത്തിൽ കൂടുതൽ രാജ്യങ്ങൾ ഇന്ത്യക്കെതിരെ രംഗത്തുവന്നു. ഇറാൻ, ഇറാഖ്, ഖത്തർ, സൗദി അറേബ്യ, ഒമാൻ, യുഎഇ, ജോർദാൻ, കുവൈത്ത്, അഫ്ഗാനിസ്ഥാൻ, മാലദ്വീപ്, ലിബിയ, ഇന്തോനേഷ്യ തുടങ്ങി പതിനഞ്ച് രാജ്യങ്ങളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ചില രാജ്യങ്ങൾ സ്ഥാനപതിമാരെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47660/police-notice-given-to-noopur-sharma)