---
title: "പയ്യന്നൂർ എഫ്സിഐ ഗോഡൗണിൽ പ്രഖ്യാപിച്ച സമരം തൊഴിലാളി ദ്രോഹമെന്ന് ലോറി ഒപ്പറേറ്റേഴ്സ് അസോസിയേഷൻ"
english_title: "Lorry Operators Association."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47689/lorry-operators-association"
published_at: "2022-06-07T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f285a90c95_IMG_20220607_154756.jpg"
keywords: []
---

# പയ്യന്നൂർ എഫ്സിഐ ഗോഡൗണിൽ പ്രഖ്യാപിച്ച സമരം തൊഴിലാളി ദ്രോഹമെന്ന് ലോറി ഒപ്പറേറ്റേഴ്സ് അസോസിയേഷൻ

> **Lead Summary:** **പയ്യന്നൂർ:** എഫ്സിഐ ഗോഡൗണിൽ സിഐടിയു ജില്ലാ നേതൃത്വത്തിലെ ലോറി ഡ്രൈവേഴ്സ് ആൻഡ് ക്ലീനർ യൂണിയൻ നടത്താൻ ആഹ്വാനം ചെയ്തിരിക്കുന്ന സമരം തൊഴിലാളി ദ്രോഹമാണെന്ന് ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**പയ്യന്നൂർ:** എഫ്സിഐ ഗോഡൗണിൽ സിഐടിയു ജില്ലാ നേതൃത്വത്തിലെ ലോറി ഡ്രൈവേഴ്സ് ആൻഡ് ക്ലീനർ യൂണിയൻ നടത്താൻ ആഹ്വാനം ചെയ്തിരിക്കുന്ന സമരം തൊഴിലാളി ദ്രോഹമാണെന്ന് ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സമാധാനപരമായ തൊഴിൽ അന്തരീക്ഷം നിലനിൽക്കുന്ന എഫ് സി ഐയിൽ വീണ്ടുമൊരു സമരത്തിന് മുതിരുന്നത് അനാവശ്യമാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു പയ്യന്നൂർ എഫ് സി ഐ ഗോഡൗണിൽ ലോറി ഡ്രൈവേഴ്സ് ക്ലീനർ യൂണിയൻ ജൂൺ 7 മുതൽ സമരം നടത്താൻ ആഹ്വാനം നടത്തിയിരുന്നു.

എഫ് സി ഐയിൽ സ്ഥിരമായി തൊഴിലെടുത്തുകൊണ്ടിരിക്കുന്ന ഒരു തൊഴിലാളിക്ക് തൊഴിൽ നിഷേധിക്കുന്നുവെന്ന് തെറ്റായ ആരോപണം ഉന്നയിച്ചാണ് സമരം നടത്തുന്നതെന്നും ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ഇവിടെ തൊഴിലെടുക്കുന്ന 35 തൊഴിലാളികളിൽ 31 പേരും ഈ സമരത്തിൽ പങ്കെടുക്കുന്നില്ല. എഫ് സി ഐ യിലെ ട്രേഡ് യൂണിയൻ മുൻ സെക്രട്ടറിയും, പ്രസിഡന്റും പത്തോളം ലോറികൾ സ്വന്തം പേരിലും മറ്റുള്ളവരുടെ പേരിലും ആയി കൈവശം വെക്കുകയും ലോഡുകൾ കുത്തകയാക്കി മാറ്റുകയും ചെയ്യുന്നതിനെതിരെ തൊഴിലാളികളും ഉടമകളും തിരിഞ്ഞതും റോഡുകൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് മുൻ യൂണിയൻ നേതാവിനെ ഒഴിവാക്കിയതും ആണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്.

സ്വന്തം പേരിലും മറ്റുള്ളവരെ സ്വാധീനിച്ചു ഭീഷണിപ്പെടുത്തിയും ഇത്രയും ലോറികൾ കൈവശം വെക്കുന്ന അതിനാൽ പുതുതായി ഈ മേഖലയിൽ തൊഴിൽ അന്വേഷിക്കുന്ന തൊഴിലാളികൾക്കോ മറ്റുള്ളവർക്കോ പ്രവേശിക്കാൻ കഴിയില്ല. തൊഴിലാളികൾ സ്വന്തമായി ലോറികൾ വാങ്ങിയാൽ പോലും ലോഡ് എടുക്കാൻ കഴിയാത്ത വിധം ഒരു വ്യക്തി തന്നെ ലോറികളും റോഡുകളും കയ്യടിക്കുകയും മറ്റുള്ള ലോറികളോട് വിവേചനം ആയ സമീപനം സ്വീകരിക്കുകയും ചെയ്യുകയാണ്.

ഈ സമരത്തിൽ ഞങ്ങൾ ഇല്ല എന്ന് എസ് ബി ഐ യിൽ തൊഴിൽ ചെയ്യുന്ന 35 ലോറികളിൽ 31 പേരും സത്യപ്രസ്താവന ഇറക്കി കഴിഞ്ഞുവെന്നും, ആയതിനാൽ നിലവിൽ പ്രഖ്യാപിച്ച സമരം അനാവശ്യവും തൊഴിലാളി വിരുദ്ധവുമാണെന്ന് ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ ബാലചന്ദ്രൻ, പ്രസിഡന്റ് വി വി നാരായണൻ, പി ചന്ദ്രൻ, എ പി അബ്ദുൽ അസീസ്, യു പത്മനാഭൻ എന്നിവർ വാർത്താസമ്മേളനത്തിൽ പ്രസ്താവിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47689/lorry-operators-association)