---
title: "കൃഷ്ണമേനോൻ സ്മാരക ഗവൺമെൻറ് വനിതാ കോളേജിൽ നാക് സന്ദർശനം 9, 10 തീയതികളിൽ "
english_title: "Krishna Menon Memorial Government Women's College"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47690/krishna-menon-memorial-government-womens-college"
published_at: "2022-06-07T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f2a8f9cf8c_Picsart_22-06-07_16-07-38-467.jpg"
keywords: []
---

# കൃഷ്ണമേനോൻ സ്മാരക ഗവൺമെൻറ് വനിതാ കോളേജിൽ നാക് സന്ദർശനം 9, 10 തീയതികളിൽ 

> **Lead Summary:** കണ്ണൂർ: കൃഷ്ണമേനോൻ സ്മാരക ഗവൺമെൻറ് വനിതാ കോളേജിൽ നാക് സന്ദർശനം 9, 10 തീയതികളിൽ നടക്കും. കോളേജിൻറെ മൂന്നാംഘട്ട അക്രഡിറ്റേഷൻ ഭാഗമായാണ് സന്ദർശനം. നിലവിൽ എ ഗ്രേഡ് ലഭിച്ചിട്ടുള്ള കോളേജിൻറെ കഴിഞ്ഞ അഞ്ചുവർഷത്തെ അക്കാദമികവും അക്കാദമി കേതരവുമായ മികവുകൾ വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ ഉദ്ദേശം.

## Article Content

കണ്ണൂർ: കൃഷ്ണമേനോൻ സ്മാരക ഗവൺമെൻറ് വനിതാ കോളേജിൽ നാക് സന്ദർശനം 9, 10 തീയതികളിൽ നടക്കും. കോളേജിൻറെ മൂന്നാംഘട്ട അക്രഡിറ്റേഷൻ ഭാഗമായാണ് സന്ദർശനം. നിലവിൽ എ ഗ്രേഡ് ലഭിച്ചിട്ടുള്ള കോളേജിൻറെ കഴിഞ്ഞ അഞ്ചുവർഷത്തെ അക്കാദമികവും അക്കാദമി കേതരവുമായ മികവുകൾ വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ ഉദ്ദേശം.

മധ്യ പ്രദേശിലെ ദേവി അഹല്യ സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ രേണു ജയിൻ, ചെയർപേഴ്സണും ഭാരതിയാർ സർവ്വകലാശാല പ്രൊഫസർ ബാല ഗുരുസ്വാമി, അമൃതസർ ഡി എ വി വനിതാ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പുഷ്പിന്ദർ വാലിയ എന്നിവർ അംഗങ്ങളുമായ മൂന്നംഗ സംഘമാണ് നാക്ക് ഗ്രേഡിങ്ങിന് ആയി കോളേജിൽ എത്തുന്നത്.1975 ആരംഭിച്ച കോളേജിൽ നിലവിൽ 8 ബിരുദ കോഴ്സുകളും മൂന്ന് ബിരുദാനന്തര ബിരുദ കോഴ്സുകളും ആണുള്ളത്.

ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന കോളേജ് കലാകായിക മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട്. 2020 - 21 ലഭിച്ച ന്യൂജനറേഷൻ രസതന്ത്ര ദ ബിരുദാനന്തര ബിരുദ കോഴ്സ്, അഴീക്കോട് എംഎൽഎ കെ വി സുമേഷ് എംഎൽഎയുടെ ഫണ്ടിൽ ലഭിച്ച് 30 ലക്ഷത്തിന്റെ ലൈബ്രറി നവീകരണം, കായിക വികസനത്തിനായി കഴിഞ്ഞവർഷത്തെ കേരള ബജറ്റിൽ അനുവദിക്കപ്പെട്ട സിന്തറ്റിക് ട്രാക്കിനായുള്ള അഞ്ചുകോടി / കിഫ്ബി പദ്ധതിയിൽ വരാനിരിക്കുന്ന അക്കാദമി ബ്ലോക്കുകൾ, പണിപൂർത്തിയായ പുതിയ ഓഡിറ്റോറിയം, ഇൻഡോർ സ്റ്റേഡിയം തുടങ്ങിയവ കോളേജിലെ വികസനത്തിന്റെ ചൂണ്ടുപലകകളാണ്.

പ്രിൻസിപ്പൽ ഡോക്ടർ സി പി സന്തോഷ് ഐ ക്യു എസ് സി കോഡിനേറ്റർ ഡോക്ടർ ഗിരീഷ് വിഷ്ണുനമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലുള്ള ഐ.ക്യൂ . എ.സി കമ്മിറ്റിയാണ് നാക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47690/krishna-menon-memorial-government-womens-college)