---
title: "കെ.വി രഘുനാഥ് രചിച്ച പുസ്തകത്തിന്റെ പ്രകാശനം നടന്നു "
english_title: "The book was released."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47692/the-book-was-released"
published_at: "2022-06-07T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f2b76346d1_IMG_20220607_160820.jpg"
keywords: []
---

# കെ.വി രഘുനാഥ് രചിച്ച പുസ്തകത്തിന്റെ പ്രകാശനം നടന്നു 

> **Lead Summary:** ശ്രീകണ്ഠപുരം: ഐ.സ്.ഐ കെ.വി രഘുനാഥ് രചിച്ച പേന വിയർത്തനേരം എന്ന പുസ്തകത്തിന്റെ പ്രകാശനം പരിയാരം കണ്ണൂർ ഗവ.മെഡി.കോളേജ് നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.

## Article Content

ശ്രീകണ്ഠപുരം: ഐ.സ്.ഐ കെ.വി രഘുനാഥ് രചിച്ച പേന വിയർത്തനേരം എന്ന പുസ്തകത്തിന്റെ പ്രകാശനം പരിയാരം കണ്ണൂർ ഗവ.മെഡി.കോളേജ് നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.

ഡി ജി പിഡോ.ബി.സന്ധ്യ ഉദ്ഘാടനം ചെയ്തു. പുസ്തകം നഴ്സിംഗ് സൂപ്രണ്ട് പി.കെ ഗീതയ്ക്ക് കൈമാറിയാണ് ഡി.ജി.പി പ്രകാശനം ചെയ്തത്. കോവിഡ് കാല ഡ്യൂട്ടിയുടെ അനുഭവക്കുറിപ്പുകളടങ്ങിയ പുസ്തകത്തിന്റെ പ്രസാധകർ ഡിസംബർ ബുക്സ് പയ്യന്നൂരാണ്. നിയുക്ത പൊലീസ് സൂപ്രണ്ട് പ്രിൻസ് അബ്രഹാം അധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്.പി പി.പി.സദാനന്ദൻ, നാരായണൻ കാവുമ്പായി, ഡി വൈ എസ് പി കെ.ഇപ്രേമചന്ദ്രൻ, ഇ.പി സുരേശൻ, കെ വി ബാബു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47692/the-book-was-released)