---
title: "റബ്ബർവിപണിയിൽ നാളെ മുതൽ ഇ-മാർക്കറ്റ് "
english_title: "E-market in rubber market from tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47702/e-market-in-rubber-market-from-tomorrow"
published_at: "2022-06-07T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f39fd3dadf_rss-1x-500x500.jpg"
keywords: []
---

# റബ്ബർവിപണിയിൽ നാളെ മുതൽ ഇ-മാർക്കറ്റ് 

> **Lead Summary:** റബ്ബർവിപണിയിൽ നാളെ മുതൽ ഇ-മാർക്കറ്റ്. റബ്ബർ വിപണനത്തിൽ വലിയമാറ്റങ്ങൾ സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കുന്ന ഇ-മാർക്കറ്റ് (എം റൂബ്) ബുധനാഴ്ച നിലവിൽ വരും. ലോകത്തെവിടെനിന്നും റബ്ബർ നേരിട്ടുവിൽക്കാമെന്നതാണ് ഏറ്റവുംവലിയ നേട്ടം.

## Article Content

റബ്ബർവിപണിയിൽ നാളെ മുതൽ ഇ-മാർക്കറ്റ്. റബ്ബർ വിപണനത്തിൽ വലിയമാറ്റങ്ങൾ സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കുന്ന ഇ-മാർക്കറ്റ് (എം റൂബ്) ബുധനാഴ്ച നിലവിൽ വരും. ലോകത്തെവിടെനിന്നും റബ്ബർ നേരിട്ടുവിൽക്കാമെന്നതാണ് ഏറ്റവുംവലിയ നേട്ടം.

വാഹനവിപണിയിലേറ്റവും ആവശ്യമുള്ള റബ്ബറിന്റെ ഗുണനിലവാരത്തിൽ സ്ഥിരത ലഭിക്കുന്നില്ലെന്ന് ആക്ഷേപമുള്ളതാണ്. റബ്ബറുത്പാദക സംഘങ്ങൾക്കും കച്ചവടക്കാർക്കും മികച്ച റബ്ബറിനു ആനുപാതിക വില ലഭിക്കുന്നില്ലെന്നും പരാതികളുമുണ്ട്. പുതിയ സംവിധാനത്തോടെ ഈ രണ്ടുപ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47702/e-market-in-rubber-market-from-tomorrow)