---
title: "കുതിരവട്ടത്തെ ദുരവസ്ഥയ്ക്ക്  കാരണക്കാർ ആര്? റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് ഡയറക്ടർ"
english_title: "Director of Health"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47734/director-of-health"
published_at: "2022-06-07T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f5e89d1acb_Screenshot_20220607-194910.png"
keywords: []
---

# കുതിരവട്ടത്തെ ദുരവസ്ഥയ്ക്ക്  കാരണക്കാർ ആര്? റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് ഡയറക്ടർ

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാവീഴ്ചയുൾപ്പെടെയുളള കാര്യങ്ങളിൽ ആരോഗ്യവകുപ്പ് ഡയറക്ടർ നാളെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. റിമാൻഡ് പ്രതിയായ അന്തേവാസി അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് സുരക്ഷാവീഴ്ചയുള്‍പ്പെടെ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഹെൽത്ത് സർവീസ് ഡയറക്ടർ ആശുപത്രിയിലെത്തി പരിശോധന നടത്തിയത്. അതേസമയം, ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കാന്‍ നടപടി തുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാവീഴ്ചയുൾപ്പെടെയുളള കാര്യങ്ങളിൽ ആരോഗ്യവകുപ്പ് ഡയറക്ടർ നാളെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. റിമാൻഡ് പ്രതിയായ അന്തേവാസി അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് സുരക്ഷാവീഴ്ചയുള്‍പ്പെടെ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഹെൽത്ത് സർവീസ് ഡയറക്ടർ ആശുപത്രിയിലെത്തി പരിശോധന നടത്തിയത്. അതേസമയം, ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കാന്‍ നടപടി തുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അടിക്കടിയുണ്ടാകുന്ന സുരക്ഷാവീഴ്ചകൾ,  റിമാൻഡ് പ്രതിയായ അന്തേവാസി കുളിമുറിയുടെ ഭിത്തി സ്പൂൺ കൊണ്ട് തുരന്ന് പുറത്ത് കടക്കുകയും, അപകടത്തിൽ മരിക്കുകയും ചെയ്ത സംഭവത്തിൽ സൂപ്രണ്ടിന്‍റെ സസ്പെൻഷൻ, പിന്നാലെ ഡോക്ടർമാരുടെ സമരം - ഇതിനെല്ലാമിടയിൽ നിജസ്ഥിതി അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. പ്രീത കോഴിക്കോട്ടെത്തിയത്.

നടപടിക്ക്  വിധേയനായ ആശുപത്രി സൂപ്രണ്ട് ഡോ. കെ സി രമേശനെ വിളിച്ചുവരുത്തി വിശദീകരണം ഡോ. പ്രീത വിശദീകരണം കേട്ടു. ജില്ലാ മെഡിക്കൽ ഓഫീസർ, എൻ എച്ച് എം ജില്ലാ മേധാവി തുടങ്ങിയ ഉദ്യോഗസ്ഥരും കുതിരവട്ടത്തെത്തി ആരോഗ്യവകുപ്പ് ഡയറക്ടറോട് കാര്യങ്ങൾ വിശദീകരിച്ചു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരുടെ കുറവ്, സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ച, കെട്ടിടങ്ങളുടെ കാലപ്പഴക്കം എന്നിവയുൾപ്പെടെ ഉദ്യോഗസ്ഥർ ആരോഗ്യവകുപ്പ്  ഡയറക്ടറോട് വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47734/director-of-health)