---
title: "മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വേഗത്തിലാക്കാൻ നിര്‍ദ്ദേശം നല്‍കി ഗതാഗത മന്ത്രി"
english_title: "The Minister of Transport has directed to speed up the online services of the Department of Motor Vehicles"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4774/the-minister-of-transport-has-directed-to-speed-up-the-online-services-of-the-department-of-motor-vehicles"
published_at: "2021-10-12T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6165628ca20a1_images (30).jpeg"
keywords: []
---

# മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വേഗത്തിലാക്കാൻ നിര്‍ദ്ദേശം നല്‍കി ഗതാഗത മന്ത്രി

> **Lead Summary:** മോട്ടോര്‍ വാഹന വകുപ്പില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം സുതാര്യമാക്കുവാനും സമയബന്ധിതമാക്കുവാനും ഗതാഗത മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫീസ് നിരക്കുകള്‍ വ്യക്തമായി ജനങ്ങളെ അറിയിക്കുവാനുള്ള സംവിധാനം ഓഫീസിലും വെബ്സൈറ്റിലും ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

## Article Content

മോട്ടോര്‍ വാഹന വകുപ്പില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം സുതാര്യമാക്കുവാനും സമയബന്ധിതമാക്കുവാനും ഗതാഗത മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫീസ് നിരക്കുകള്‍ വ്യക്തമായി ജനങ്ങളെ അറിയിക്കുവാനുള്ള സംവിധാനം ഓഫീസിലും വെബ്സൈറ്റിലും ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മനപൂര്‍വ്വം വൈകിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ അനായാസം വേഗത്തിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിലും പൊതുജനങ്ങള്‍ക്ക് കിട്ടേണ്ട സേവനങ്ങള്‍ മധ്യവര്‍ത്തികളുടെ ഇടപെടലില്ലാതെ ഓണ്‍ലൈനിലൂടെ സമയബന്ധിതമായി ലഭ്യമാകണമെന്നും ആന്റണി രാജു വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4774/the-minister-of-transport-has-directed-to-speed-up-the-online-services-of-the-department-of-motor-vehicles)