---
title: "ഫേസ്ബുക്കിലൂടെ പരിചയപെട്ട് യുവാവിനെ ഹണി ട്രാപിൽ കുടുക്കി: ദമ്പതികൾ പൊലീസ് പിടിയിൽ "
english_title: "Honeytrap"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47767/honeytrap"
published_at: "2022-06-08T05:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629fe256969fc_Screenshot_20220608-051010.png"
keywords: []
---

# ഫേസ്ബുക്കിലൂടെ പരിചയപെട്ട് യുവാവിനെ ഹണി ട്രാപിൽ കുടുക്കി: ദമ്പതികൾ പൊലീസ് പിടിയിൽ 

> **Lead Summary:** **ചേർത്തല**: ഫേസ്ബുക്കിലൂടെ പരിചയപെട്ട് യുവാവിനെ ഹണി ട്രാപിൽ കുടുക്കിയ ദമ്പതികളെ പൊലീസ് പിടി കൂടി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കണിച്ചുകുളങ്ങരയിൽ വാടകയ്ക്കു താമസിയ്ക്കുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ ദേവസ്വം വീട്ടിൽ സുനീഷ് , ഭാര്യ സേതു ലക്ഷ്മി എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തതത്.

## Article Content

**ചേർത്തല**: ഫേസ്ബുക്കിലൂടെ പരിചയപെട്ട് യുവാവിനെ ഹണി ട്രാപിൽ കുടുക്കിയ ദമ്പതികളെ പൊലീസ് പിടി കൂടി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കണിച്ചുകുളങ്ങരയിൽ വാടകയ്ക്കു താമസിയ്ക്കുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ ദേവസ്വം വീട്ടിൽ സുനീഷ് , ഭാര്യ സേതു ലക്ഷ്മി എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തതത്.

തൊടുപുഴ സ്വദേശിയായ പ്രവാസി യുവാവിനെയാണ് പ്രണയം നടച്ച് വീട്ടിലെത്തിച്ച് കുടുക്കിയത്. ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവിനെ സേതുലക്ഷമി, സുനീഷിന്‍റെ ഒത്താശയോടെ വാടക വീട്ടിലെത്തിച്ച് സേതു ലക്ഷ്മിയുമൊന്നിച്ചുള്ള നഗ്നദൃശ്യം ഫോണിൽ പകർത്തുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപെടുത്തിയും മർദ്ദിച്ചും എ ടി എം കാർഡ് അടക്കമുള്ള രേഖകൾ പിടിച്ച് വാങ്ങുകയായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി എ ടി എം ന്‍റെ രഹസ്യ നമ്പർ വാങ്ങി പണം വാങ്ങിയെന്നാണ് പരാതി. ഇവർ ഇതിന് മുമ്പും സമാന രീതിയിലുള്ള കുറ്റകൃത്യം നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ അട്ടക്കുളങ്ങര സബ്ബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47767/honeytrap)