---
title: "വയനാട്ടില്‍ യുവാവ് എലിപ്പനി ബാധിച്ചു മരിച്ചു"
english_title: "The young man died of leptospirosis"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47768/the-young-man-died-of-leptospirosis"
published_at: "2022-06-08T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629fe480ba108_Screenshot_20220608-052048.png"
keywords: []
---

# വയനാട്ടില്‍ യുവാവ് എലിപ്പനി ബാധിച്ചു മരിച്ചു

> **Lead Summary:** **കല്‍പ്പറ്റ**: വയനാട്ടിൽ യുവാവ് എലിപ്പനി ബാധിച്ച് മരിച്ചു. മക്കിയാട് പാലേരി കോളനിയില്‍ ഗോപാലന്‍ ആണ് മരിച്ചത്. പനിയും നടുവേദനയുമായി വെള്ളമുണ്ട പി.എച്ച്.സിയില്‍ ചികിത്സ തേടുകയായിരുന്നു.

## Article Content

**കല്‍പ്പറ്റ**: വയനാട്ടിൽ യുവാവ് എലിപ്പനി ബാധിച്ച് മരിച്ചു. മക്കിയാട് പാലേരി കോളനിയില്‍ ഗോപാലന്‍ ആണ് മരിച്ചത്. പനിയും നടുവേദനയുമായി വെള്ളമുണ്ട പി.എച്ച്.സിയില്‍ ചികിത്സ തേടുകയായിരുന്നു.

രോഗം ഭേദമാകാതെ വന്നതോടെ മാനന്തവാടി ഗവ. മെഡിക്കല്‍കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പകല്‍ ഒരുമണിയോടെയാണ് മരിച്ചത്. തൊപ്പിയുടെയും പരേതയായ ചണ്ണയുടെയും മകനാണ് അവിവാഹിതനായ ഗോപാലന്‍. സഹോദരങ്ങള്‍: ചന്ദ്രന്‍, വല്‍സല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47768/the-young-man-died-of-leptospirosis)