---
title: " കൈക്കൂലി കേസില്‍  ജൂനിയര്‍ എഞ്ചിനീയര്‍ ഉള്‍പ്പെടെ രണ്ടുപേരെ സി ബി ഐ അറസ്റ്റ് ചെയ്തു "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47770/arrested"
published_at: "2022-06-08T05:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629fe93d68523_download.jpeg"
keywords: []
---

#  കൈക്കൂലി കേസില്‍  ജൂനിയര്‍ എഞ്ചിനീയര്‍ ഉള്‍പ്പെടെ രണ്ടുപേരെ സി ബി ഐ അറസ്റ്റ് ചെയ്തു 

> **Lead Summary:** **ന്യൂഡല്‍ഹി:** കൈക്കൂലി കേസില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ജൂനിയര്‍ എഞ്ചിനീയര്‍ ഉള്‍പ്പെടെ രണ്ട് ജീവനക്കാരെ സി.ബി.െഎ അറസ്റ്റ് ചെയ്തു.

## Article Content

**ന്യൂഡല്‍ഹി:** കൈക്കൂലി കേസില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ജൂനിയര്‍ എഞ്ചിനീയര്‍ ഉള്‍പ്പെടെ രണ്ട് ജീവനക്കാരെ സി.ബി.െഎ അറസ്റ്റ് ചെയ്തു.

ജൂനിയര്‍ എഞ്ചിനീയര്‍ നീരജ് കുമാര്‍, കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ സുഖ്ദേവ് എന്നിവരാണ് പിടിയിലായത്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മെയിന്‍റനന്‍സ് ഓഫീസിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. സ്വകാര്യ വ്യാപാര സ്ഥാപനത്തിന് മുന്നില്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ അനുമതി നല്‍കുന്നതിന് ഉടമയില്‍ നിന്ന് 7000 രൂപ കൈക്കൂലി ഇരുവരും ആവശ്യപ്പെട്ടെന്നാണ് പരാതി.

പണം വാങ്ങുന്നതിനിടെ സുഖ്ദേവിനെ സി.ബി.െഎ സംഘം കെണിയില്‍പ്പെടുത്തി പിടികൂടുകയായിരുന്നു. പിന്നീട് ജൂനിയര്‍ എഞ്ചിനീയര്‍ നീരജ് കുമാറിനേയും അറസ്റ്റ് ചെയ്തു. ഇരുവരുടെയും താമസ സ്ഥലങ്ങളില്‍ സി.ബി.െഎ പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47770/arrested)