---
title: "ആഡംബരകാറില്‍ എം.ഡി. എം. എയുമായി  കണ്ണൂരിൽ നാല് യുവാക്കൾ പിടിയിൽ "
english_title: "Druggs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47772/druggs"
published_at: "2022-06-08T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629fed96d7272_download.jpeg"
keywords: []
---

# ആഡംബരകാറില്‍ എം.ഡി. എം. എയുമായി  കണ്ണൂരിൽ നാല് യുവാക്കൾ പിടിയിൽ 

> **Lead Summary:** **കണ്ണൂര്‍: **ആഡംബരകാറില്‍ കടത്തുകയായിരുന്ന എം.ഡി. എം. എയുമായി മട്ടന്നൂര്‍ സ്വദേശികളായ നാലുയുവാക്കളെ കണ്ണൂര്‍ നഗരത്തില്‍ നിന്നും പിടികൂടി.

## Article Content

**കണ്ണൂര്‍: **ആഡംബരകാറില്‍ കടത്തുകയായിരുന്ന എം.ഡി. എം. എയുമായി മട്ടന്നൂര്‍ സ്വദേശികളായ നാലുയുവാക്കളെ കണ്ണൂര്‍ നഗരത്തില്‍ നിന്നും പിടികൂടി.

എക്‌സൈസ്  കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ പരിശോധനയിലാണ് മാരക സിന്തറ്റിക്ക് മയക്കുമരുന്നായ 12.0389 ഗ്രാം എം.ഡി. എം. എയുമായി കണ്ണൂര്‍ റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സിനുകൊയില്യത്ത് യുവാക്കളെ അറസ്റ്റു ചെയ്തത്.

ഇവര്‍ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കെ. എല്‍ 78 എ 9502 നമ്ബര്‍ കാറുംകസ്റ്റഡിയിലെടുത്തു.മട്ടന്നൂര്‍ പരിയാരം സുറൂര്‍ മന്‍സില്‍ കെ.പി റഹൂഫ്(25)നരയന്‍പാറ പൊമ്മണിച്ചല്‍ വീട്ടില്‍ പി.ഷമീര്‍(32) വെളിയമ്ബ്രയിലെ പൂക്കുണ്ട് ഹൗസില്‍ എം. സമീര്‍(32 പാലോട്ടുപള്ളിയിലെ എം.കെ ഹൗസില്‍ റിസ്വാന്‍(24) എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.

കണ്ണൂര്‍ സ്റ്റേഡിയംകോര്‍ണറില്‍വെച്ചു ചെറുകിട വില്‍പനക്കാര്‍ക്ക് കൈമാറാന്‍ കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്. ബംഗ്‌ളൂരില്‍ നിന്നും മംഗ്‌ളൂരിലെ രഹസ്യവഴിയാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് യുവാക്കള്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട്.

നേരത്തെ ക്രിമനല്‍, മയക്കുമരുന്ന് കേസുകളില്‍ ഇവര്‍ പ്രതിയാക്കപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍, മട്ടന്നൂര്‍, ചാലോട് ഭാഗത്ത് ഇവര്‍ വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍ എന്നിവര്‍ക്ക് മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒന്നരമാസമായി നാലുപേരുടെയും നീക്കങ്ങള്‍ പൊലിസ് നിരീക്ഷിച്ചുവരികയായിരുന്നു. പ്രതികളെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47772/druggs)