---
title: "സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ:കണ്ണൂര്‍ കലക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം"
english_title: "Sopna suresh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47773/sopna-suresh"
published_at: "2022-06-08T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ff00ebfaa6_images.jpeg"
keywords: []
---

# സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ:കണ്ണൂര്‍ കലക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

> **Lead Summary:** **കണ്ണൂര്‍ : **സ്വര്‍ണക്കടത്ത്‌കേസിലെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ കലക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

## Article Content

**കണ്ണൂര്‍ : **സ്വര്‍ണക്കടത്ത്‌കേസിലെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ കലക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

ഡി സി സി ഓഫിസില്‍ നിന്നാരംഭിച്ച പ്രകടനം കലക്‌ട്രേറ്റിന് മുന്നില്‍ ബാരിക്കേഡ് കെട്ടി തടഞ്ഞു.മാര്‍ച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് സംസ്ഥാന ഭാരവാഹികളായ കെ കമല്‍ജിത്ത്, വിനേഷ് ചുള്ളിയാന്‍, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47773/sopna-suresh)