---
title: "പ്ലസ് വൺ സീറ്റ് ലഭിക്കാത്തതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് വിദ്യാർത്ഥി-രക്ഷാകർതൃ കൂട്ടായ്മ"
english_title: "The student-parent group is preparing to protest against not getting a Plus One seat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4778/the-student-parent-group-is-preparing-to-protest-against-not-getting-a-plus-one-seat"
published_at: "2021-10-12T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61656525872d7_IMG-20211012-WA0067.jpg"
keywords: []
---

# പ്ലസ് വൺ സീറ്റ് ലഭിക്കാത്തതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് വിദ്യാർത്ഥി-രക്ഷാകർതൃ കൂട്ടായ്മ

> **Lead Summary:** കണ്ണൂർ : എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയിട്ടും തുടർപഠനത്തിന് സീറ്റ് ലഭിക്കാത്തതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് കണ്ണൂരിലെ വിദ്യാർത്ഥി രക്ഷാകർതൃ കൂട്ടായ്മ .ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിലാണ് വഴിതടയൽ ഉൾപ്പെടെയുള്ള സമരങ്ങൾക്ക് ഒരുങ്ങുന്നത്.

## Article Content

കണ്ണൂർ : എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയിട്ടും തുടർപഠനത്തിന് സീറ്റ് ലഭിക്കാത്തതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് കണ്ണൂരിലെ വിദ്യാർത്ഥി രക്ഷാകർതൃ കൂട്ടായ്മ .ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിലാണ് വഴിതടയൽ ഉൾപ്പെടെയുള്ള സമരങ്ങൾക്ക് ഒരുങ്ങുന്നത്.

പ്ലസ് വൺ രണ്ടാംഘട്ട പ്രവേശനത്തിനുള്ള അലോട്ട്മെൻറ് പൂർത്തിയായിട്ടും ജില്ലയിൽ 11883 കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ സീറ്റ് ലഭിച്ചില്ലെന്നാണ് രക്ഷിതാക്കളുടെയും കുട്ടികളുടെയും പരാതി .ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് പോലും പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത സ്ഥിതിവിശേഷമാണെന്നും ഇവർ പറയുന്നു .ഇതിനെതിരെ കൂട്ടായ്മ രൂപീകരിച്ച് നിയമപരമായ എല്ലാ വഴികളും തേടാൻ ഒരുങ്ങുകയാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും

നിരന്തരമായി നിവേദനങ്ങളും ഹർജികളും നൽകിയിട്ടും സർക്കാരിൽ നിന്ന് യാതൊരു അനുകൂലമായ നടപടിയുണ്ടായില്ലെന്നും ഇവർ പറയുന്നു .വാട്സപ്പ് കൂട്ടായ്മ തുടങ്ങി കുട്ടികളെയും രക്ഷാകർത്ത കൂട്ടായ്മയെ ഏകീകരിക്കാനും ഇവർ ശ്രമം തുടങ്ങീയിട്ടുണ്ട് എന്നും പ്രതിനിധികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4778/the-student-parent-group-is-preparing-to-protest-against-not-getting-a-plus-one-seat)