---
title: "സെവൻസ് ഫുട്ബോൾ മത്സരത്തിനിടയിൽ ഗാലറി തകർന്നു വീണു: നിരവധി പേർക്ക് പരിക്ക്  "
english_title: "Many were injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47780/many-were-injured"
published_at: "2022-06-08T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a00d86bfef7_n3934074041654656348167f0b713792093682cc8d22f02bb2ba1097f09928496257955dd247ee317c4cf2c.jpg"
keywords: []
---

# സെവൻസ് ഫുട്ബോൾ മത്സരത്തിനിടയിൽ ഗാലറി തകർന്നു വീണു: നിരവധി പേർക്ക് പരിക്ക്  

> **Lead Summary:** **മലപ്പുറം: **നിലമ്പൂരിൽ സെവന്‍സ് മത്സരവേദി തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് അല്‍പംമുന്‍പാണ് സംഭവം.

## Article Content

**മലപ്പുറം: **നിലമ്പൂരിൽ സെവന്‍സ് മത്സരവേദി തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് അല്‍പംമുന്‍പാണ് സംഭവം.

പത്തോളം കാണികള്‍ക്കാണ് പരിക്കെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. കളികാണാന്‍ ഏതാണ്ട് 700 പേരോളം ഇവിടെയുണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ നിലമ്ബൂരിലും വണ്ടൂരിലുമുള‌ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല.

പൂക്കോട്ടും പാടം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മൈതാനിയില്‍ നാല് തട്ടുകളായി മുളയുപയോഗിച്ച്‌ കെട്ടിയുയര്‍ത്തിയ താല്‍ക്കാലിക ഗാലറിയാണ് തകര്‍ന്നത്. ഇന്നലെ മഴമൂലം ഇന്നത്തേക്ക് മാറ്റിവച്ച മത്സരം നടക്കുന്നതിനിടെയാണ് അപകടം. കഴിഞ്ഞമാസം വണ്ടൂരിനടുത്ത് പൂങ്ങോടും ഫുട്‌ബാള്‍ ഗാലറി തകര്‍ന്നുവീണ് നൂറോളം പേര്‍ക്ക് പരിക്കേറ്റ സംഭവമുണ്ടായിരുന്നു. ആയിരംപേര്‍ക്ക് ഇരിക്കാവുന്നയിടത്ത് ഏഴായിരം പേരെ കളികാണാന്‍ കയറ്റിയിരുന്നു. ടൂര്‍ണമെന്റ് സംഘടിപ്പിച്ച കമ്മിറ്റിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47780/many-were-injured)