---
title: "ഷുക്കൂര്‍ വധത്തിലേക്ക് നയിച്ച സംഭവം: സിപിഎം നേതാക്കളെ അക്രമിച്ച കേസില്‍ ലീഗുകാരെ വെറുതെവിട്ടു"
english_title: "League leaders acquitted in attack on CPM leaders"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4784/league-leaders-acquitted-in-attack-on-cpm-leaders"
published_at: "2021-10-12T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6165681a0e93c_PicsArt_10-12-04.17.32.jpg"
keywords: []
---

# ഷുക്കൂര്‍ വധത്തിലേക്ക് നയിച്ച സംഭവം: സിപിഎം നേതാക്കളെ അക്രമിച്ച കേസില്‍ ലീഗുകാരെ വെറുതെവിട്ടു

> **Lead Summary:** കണ്ണൂർ: സിപിഎം നേതാക്കളെ അക്രമിച്ചെന്ന കേസിൽ പന്ത്രണ്ട് മുസ്ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു. അരിയിൽ ഷുക്കൂർ വധത്തിലേക്ക് നയിച്ചെന്ന് പറയുന്ന സംഭവത്തിലെ പ്രതികളെയാണ് വെറുതെവിട്ടത്.

## Article Content

കണ്ണൂർ: സിപിഎം നേതാക്കളെ അക്രമിച്ചെന്ന കേസിൽ പന്ത്രണ്ട് മുസ്ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു. അരിയിൽ ഷുക്കൂർ വധത്തിലേക്ക് നയിച്ചെന്ന് പറയുന്ന സംഭവത്തിലെ പ്രതികളെയാണ് വെറുതെവിട്ടത്.

പി.ജയരാജൻ, ടി.വി. രാജേഷ് അടക്കമുള്ളവരെ 2012 ഫെബ്രുവരി 20-ന് ആക്രമിച്ച കേസിലാണ് വിധി. തളിപ്പറമ്പ് അരിയിൽ പ്രദേശത്ത് വച്ച് സിപിഎം നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്.

മുസ്ലിംലീഗ് പ്രവർത്തകൻ അരിയിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തുന്നതിന് പ്രകോപനം ഈ കേസാണെന്നായിരുന്നു വാദം. ഇത്തരമൊരു അക്രമം തന്നെ ഉണ്ടായിട്ടില്ലെന്നും കേസിൽ ഹാജരാക്കിയ രേഖകൾ യഥാർഥമല്ലെന്നും പ്രതിഭാഗം വാദിച്ചു. കണ്ടെടുത്ത ആയുധങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4784/league-leaders-acquitted-in-attack-on-cpm-leaders)