---
title: "പയ്യന്നൂരിൽ ലോഡ്ജ് അടിച്ചുതകർത്തു"
english_title: "Payyanur lodge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47843/payyanur-lodge"
published_at: "2022-06-08T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a056c16f944_Picsart_22-06-08_13-27-44-644.png"
keywords: []
---

# പയ്യന്നൂരിൽ ലോഡ്ജ് അടിച്ചുതകർത്തു

> **Lead Summary:**  പയ്യന്നൂർ റെയിൽവേ സ്റ്റേഷനു സമീപം കൊറ്റിയിൽ സമൂഹവിരുദ്ധർ ലോഡ്ജ് അടിച്ചുതകർത്തു. രാമന്തളി വടക്കുമ്പാട് സ്വദേശി ഒളിയങ്കര അഷ്റഫിന്റെ ഒളിയങ്കര ടൂറിസ്റ്റ് ഹോമിനു നേരേയാണ് അക്രമമുണ്ടായത്.

## Article Content

 പയ്യന്നൂർ റെയിൽവേ സ്റ്റേഷനു സമീപം കൊറ്റിയിൽ സമൂഹവിരുദ്ധർ ലോഡ്ജ് അടിച്ചുതകർത്തു. രാമന്തളി വടക്കുമ്പാട് സ്വദേശി ഒളിയങ്കര അഷ്റഫിന്റെ ഒളിയങ്കര ടൂറിസ്റ്റ് ഹോമിനു നേരേയാണ് അക്രമമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് ഉടമ അഷ്റഫ് പോലീസിനോട് പറഞ്ഞു. രാത്രി ഏഴരയോടെ രണ്ടുപേരെത്തിയ ബൈക്ക് ടൂറിസ്റ്റ് ഹോമിനു മുന്നിൽ മറിഞ്ഞ് ചെടിച്ചട്ടികൾ നശിച്ചിരുന്നു.

ഇതിനുശേഷം മടങ്ങിപ്പോയവർ ആളുകളെകൂട്ടി ബൈക്കിലും കാറിലുമായി എട്ടരയോടെ വീണ്ടും തിരിച്ചു വന്നാണ് അക്രമം നടത്തിയത്. ലോഡ്ജിന്റെ മുൻവശത്തെ ഗ്ലാസ് ചേമ്പർ അടിച്ചുതകർത്ത സംഘം അടുക്കളവാതിലും ചവിട്ടിപ്പൊളിച്ചു.

സംഭവമറിഞ്ഞ് പയ്യന്നൂർ പോലീസ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും അക്രമിസംഘം സ്ഥലംവിട്ടിരുന്നു. അക്രമികളെ തിരിച്ചറിയാൻ പോലീസ് നിരീക്ഷണക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47843/payyanur-lodge)