---
title: "കൂത്തുപറമ്പ് മത്സ്യസ്റ്റാളിൽനിന്ന്  ഒരു ക്വിന്റലോളം വരുന്ന പഴകിയ മത്സ്യം പിടികൂടി"
english_title: "About a quintal of old fish was caught from the Koothuparamba fish stall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47846/about-a-quintal-of-old-fish-was-caught-from-the-koothuparamba-fish-stall"
published_at: "2022-06-08T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0596ac3302_IMG-20220608-WA0037.jpg"
keywords: []
---

# കൂത്തുപറമ്പ് മത്സ്യസ്റ്റാളിൽനിന്ന്  ഒരു ക്വിന്റലോളം വരുന്ന പഴകിയ മത്സ്യം പിടികൂടി

> **Lead Summary:** കൂത്തുപറമ്പ്: നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഒരു ക്വിന്റലോളം വരുന്ന പഴകിയ മത്സ്യം പിടികൂടി. പഴയനിരത്തിൽ പുതുതായി ആരംഭിച്ച എ.എൻ.വി. ഫ്രഷ് എന്ന മത്സ്യസ്റ്റാളിൽനിന്നാണ് മത്സ്യം പിടികൂടിയത്.

## Article Content

കൂത്തുപറമ്പ്: നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഒരു ക്വിന്റലോളം വരുന്ന പഴകിയ മത്സ്യം പിടികൂടി. പഴയനിരത്തിൽ പുതുതായി ആരംഭിച്ച എ.എൻ.വി. ഫ്രഷ് എന്ന മത്സ്യസ്റ്റാളിൽനിന്നാണ് മത്സ്യം പിടികൂടിയത്.

ഇവിടെനിന്ന് ദുർഗന്ധം വമിക്കുന്നെന്ന പരാതിയെത്തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ വി.പി.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

കിളിമീൻ, ചെമ്പല്ലി, തളയൻ, കൊഞ്ച് തുടങ്ങിയ ഇനത്തിലുള്ളവയാണ് പിടികൂടിയത്. നഗരസഭയുടെ ലൈസൻസില്ലാതെയാണ് കട പ്രവർത്തിച്ചിരുന്നതെന്നും കടയുടമയ്ക്കെതിരെ പിഴ ചുമത്തുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.

വിവരമറിഞ്ഞ് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.അനീഷ്, കെ.പ്രദീപൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47846/about-a-quintal-of-old-fish-was-caught-from-the-koothuparamba-fish-stall)