---
title: "കൂത്തുപറമ്പ് സബ്ജയിൽ കാണാൻ എത്തിയത് വൻ ജനക്കൂട്ടം"
english_title: "A large crowd came to see Koothuparamba Sabjayil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47856/a-large-crowd-came-to-see-koothuparamba-sabjayil"
published_at: "2022-06-08T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a05c515582e_Picsart_22-06-08_13-51-34-635.jpg"
keywords: []
---

# കൂത്തുപറമ്പ് സബ്ജയിൽ കാണാൻ എത്തിയത് വൻ ജനക്കൂട്ടം

> **Lead Summary:** കൂത്തുപറമ്പ്: സബ്ജയിൽ കാണാൻ എത്തിയത് വൻ ജനക്കൂട്ടം. ആദ്യമായി ജയിലറകൾകണ്ട ആഹ്ലാദത്തിലായിരുന്നു സ്ത്രീകളും കുട്ടികളുമടക്കമുള്ള ആളുകൾ തടവറകളും , കൂറ്റൻ ഇരുമ്പ് കവാടങ്ങളുമെല്ലാം സിനിമയിൽ മാത്രമാണ് പലരും കണ്ടിരുന്നത്.

## Article Content

കൂത്തുപറമ്പ്: സബ്ജയിൽ കാണാൻ എത്തിയത് വൻ ജനക്കൂട്ടം. ആദ്യമായി ജയിലറകൾകണ്ട ആഹ്ലാദത്തിലായിരുന്നു സ്ത്രീകളും കുട്ടികളുമടക്കമുള്ള ആളുകൾ തടവറകളും , കൂറ്റൻ ഇരുമ്പ് കവാടങ്ങളുമെല്ലാം സിനിമയിൽ മാത്രമാണ് പലരും കണ്ടിരുന്നത്.

ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു പലരും ജയിലിനുള്ളിൽ പ്രവേശിക്കുന്നത്. ആദ്യ ദിവസം ജയിലിനുള്ളിൽ പ്രവേശിക്കാമെന്നതിനാൽ വൻ ആൾക്കൂട്ടമാണ് എത്തിയിരുന്നത്. ആളുകളുടെ ഭയപ്പാട് മാറ്റാൻ സ്പെഷ്യൽ സബ്ജയിലിന്റെ കവാടം മുതൽ ആരെയും ആകർഷിക്കുന്ന തരത്തിൽ അലങ്കരിച്ചിരുന്നു.

മാവില കൊണ്ട് ആണ് വ്യത്യസ്ഥമായ രീതിയിൽ വർണ്ണതോരണങ്ങൾ ചാർത്തിയത്. പ്രായമായവർ മുതൽ കൊച്ചുകുട്ടികൾ വരെയാണ് എത്തിചേർന്നത്. സെൽഫി എടുക്കാനും , ജയിലറയ്ക്കുള്ളിൽ നിന്ന് ഫോട്ടോക്ക് പോസ് ചെയ്യനും നിരവധി പേർ തയ്യാറായപ്പോൾ ചിലരാകട്ടെ കൂട്ടായി നിന്ന് തങ്ങളുടെ സന്തോഷവും അമ്പരപ്പും പങ്കുവയ്ക്കുന്നു മുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47856/a-large-crowd-came-to-see-koothuparamba-sabjayil)