---
title: "കുത്തകവല്‍കരണത്തെ എങ്ങനെയാണ് തകര്‍ക്കുക എന്നതിന് മാതൃക കാണിച്ചിട്ടുള്ളവരാണ് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാർ "
english_title: "Cable TV operators"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47868/cable-tv-operators"
published_at: "2022-06-08T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0664a179bf_Screenshot_20220608_143314.jpg"
keywords: []
---

# കുത്തകവല്‍കരണത്തെ എങ്ങനെയാണ് തകര്‍ക്കുക എന്നതിന് മാതൃക കാണിച്ചിട്ടുള്ളവരാണ് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാർ 

> **Lead Summary:** ചെറുപുഴ: കുത്തകവല്‍കരണത്തെ എങ്ങനെയാണ് തകര്‍ക്കുക എന്നതിന് മാതൃക കാണിച്ചിട്ടുള്ളവരാണ് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെന്നു കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ജി. സുരേഷ്‌കുമാര്‍.

## Article Content

ചെറുപുഴ: കുത്തകവല്‍കരണത്തെ എങ്ങനെയാണ് തകര്‍ക്കുക എന്നതിന് മാതൃക കാണിച്ചിട്ടുള്ളവരാണ് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെന്നു കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ജി. സുരേഷ്‌കുമാര്‍.

സിസിനെറ്റ് ചാനലും സിഒഎ ചെറുപുഴ മേഖലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പഠന ക്യാമ്പ് ജോസ്ഗിരി സെര്‍വോസോണിക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സമൂഹത്തെ വിജ്ഞാനസമൂഹമായി മാറ്റുന്നതിന്റെ അടിസ്ഥാന ഇന്‍ഫ്രാസ്ട്രക്ചറായി കെ ഫോണ്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.സിഒഎ ജില്ലാ പ്രസിഡന്റ് വി. ജയകൃഷ്ണന്‍ ആമുഖപ്രഭാഷണം നടത്തി. സിസിനെറ്റ് ചെയര്‍മാന്‍ അഭിലാഷ് കരിച്ചേരി അധ്യക്ഷനായി.

കെഎസ്ഇബി നല്ലോമ്പുഴ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അനൂപ്കുമാര്‍, പാടിയോട്ടുചാല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. സുരേശന്‍, സിഒഎ ജില്ലാ സെക്രട്ടറി എം.ആര്‍. രജീഷ്, സംസ്ഥാന കമ്മിറ്റിയംഗം കെ. സജീവ്കുമാര്‍, അനില്‍ മംഗലത്ത്, ചെറുപുഴ മേഖലാ പ്രസിഡന്റ് എന്‍.എസ്. സന്തോഷ്, പി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47868/cable-tv-operators)