---
title: "കാസർകോട് നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മതിലിലിടിച്ചു; 12 വിദ്യാർഥികൾക്ക് പരുക്കേറ്റു"
english_title: "Kasargod Out of control school bus hits wall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47908/kasargod-out-of-control-school-bus-hits-wall"
published_at: "2022-06-08T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a091dc1a992_Screenshot_20220608_173753.jpg"
keywords: []
---

# കാസർകോട് നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മതിലിലിടിച്ചു; 12 വിദ്യാർഥികൾക്ക് പരുക്കേറ്റു

> **Lead Summary:** കാസർകോട്: നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മതിലിലിടിച്ച് 12 വിദ്യാർഥികൾക്ക് പരിക്കേറ്റു. കാസർകോട് കുമ്പള സൂരംബയൽ സി എച് മുഹമ്മദ് കോയ മെമ്മോറിയൽ സ്‌കൂൾ ബസ് ആണ് അപകടത്തിൽ പെട്ടത്.

## Article Content

കാസർകോട്: നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മതിലിലിടിച്ച് 12 വിദ്യാർഥികൾക്ക് പരിക്കേറ്റു. കാസർകോട് കുമ്പള സൂരംബയൽ സി എച് മുഹമ്മദ് കോയ മെമ്മോറിയൽ സ്‌കൂൾ ബസ് ആണ് അപകടത്തിൽ പെട്ടത്.

വാഹനത്തിന്റ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായത്. ഡ്രൈവർ സിദ്ദീഖിന്റെ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.പള്ളത്ത് നിന്നും ഗുണാജയിലേക്ക് കുട്ടികളെ കയറ്റാൻ പോകുമ്പോഴാണ് അപകടമുണ്ടായത്.

ബ്രേക്ക് തകരാറിലാണെന്ന് അറിഞ്ഞോടെ സിദ്ദീഖ് ബസ് മതിലിലിടിച്ച് നിർത്തുകയായിരുന്നു. പള്ളത്ത് സ്വദേശികളായ ഹസൻ മുംതസീർ(5), മുനവ്വർ(10), മറിയം നാഇഫ(8), നഫ്വ(8) തുടങ്ങി 12 വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.

ഇവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈവിരൽ മുറിഞ്ഞ ഒരു കുട്ടിയെ പ്ലാസ്റ്റിക് സർജറി നടത്തുന്നതിനായി കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47908/kasargod-out-of-control-school-bus-hits-wall)