---
title: "പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47955/died"
published_at: "2022-06-09T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1417d875d8_images_(2).jpeg"
keywords: []
---

# പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **തൃശൂര്‍: **പാവറട്ടി ഏനാമാക്കല്‍ റെഗുലേറ്ററിന് സമീപം പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്കിടങ്ങ് തണ്ടഴിപാടം പൊതുശ്മശാനത്തിന് സമീപം ആരി വീട്ടില്‍ ഹരികൃഷ്ണന്റെ ഭാര്യ നിജിഷ യാണ് മരിച്ചത്.

## Article Content

**തൃശൂര്‍: **പാവറട്ടി ഏനാമാക്കല്‍ റെഗുലേറ്ററിന് സമീപം പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്കിടങ്ങ് തണ്ടഴിപാടം പൊതുശ്മശാനത്തിന് സമീപം ആരി വീട്ടില്‍ ഹരികൃഷ്ണന്റെ ഭാര്യ നിജിഷ യാണ് മരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് യുവതിയെ വീട്ടില്‍നിന്നും കാണാതായത്. പുഴയില്‍ പാവറട്ടി പോലീസും നാട്ടുകാരു പിന്നീട് അഗ്‌നനിശമന സേനയും തെരഞ്ഞെങ്കിലും കണ്ടത്തിയില്ല. പിന്നീട് പത്തരയോടെ പുഴയില്‍ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.

ഒരു വര്‍ഷം മുമ്പാണ് നിജിഷയുടെ വിവാഹം കഴിഞ്ഞത്. പാവറട്ടി സി.ഐ. എം.കെ. രമേശ്, എസ്.ഐ. സുജിത്ത്, ചാവക്കാട് തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി.മൃതദേഹം മേല്‍ നടപടികള്‍ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47955/died)