---
title: "അല്‍ഖായ്ദ ഭീഷണി: സംസ്ഥാനങ്ങള്‍ക്ക്  ജാഗ്രതാ നിര്‍ദേശം നല്‍കി"
english_title: "Vigilance was ordered"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47956/vigilance-was-ordered"
published_at: "2022-06-09T06:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1446eaecb5_n39374110216547359421866147a0241233d6393120e465fbabf6e3c5e69b41be505ccfdeeb84d9fd61a531.jpg"
keywords: []
---

# അല്‍ഖായ്ദ ഭീഷണി: സംസ്ഥാനങ്ങള്‍ക്ക്  ജാഗ്രതാ നിര്‍ദേശം നല്‍കി

> **Lead Summary:** **ന്യൂഡല്‍ഹി: **ഇന്ത്യയില്‍ ചാവേര്‍ ബോംബാക്രമണങ്ങള്‍ നടത്തുമെന്ന അല്‍ഖായ്ദയുടെ ഭീഷണിയെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.

## Article Content

**ന്യൂഡല്‍ഹി: **ഇന്ത്യയില്‍ ചാവേര്‍ ബോംബാക്രമണങ്ങള്‍ നടത്തുമെന്ന അല്‍ഖായ്ദയുടെ ഭീഷണിയെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.

ബിജെപി നേതാക്കളുടെ പ്രവാചകനിന്ദയ്ക്ക് പകരമായി ഡല്‍ഹി, മുംബൈ, യുപി, ഗുജറാത്ത് എന്നിവിടങ്ങളില്‍ ആക്രമണങ്ങള്‍ നടത്തുമെന്നാണ് ഭീഷണി. അല്‍ഖായ്ദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡ വിഭാഗത്തിന്റെ വെബ്സൈറ്റിലാണ് ഭീഷണി സന്ദേശം. ഇതാദ്യമായാണ് നഗരങ്ങളുടെ പേര് പറഞ്ഞ് അല്‍ഖായ്ദ ഭീഷണി മുഴക്കുന്നത്.

ഭീഷണിയുടെ ഗൗരവത്തെക്കുറിച്ച്‌ കേന്ദ്രഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. അല്‍ഖായ്ദയുടേത് വെറും പ്രചാരണതന്ത്രം മാത്രമാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യയില്‍ പ്രത്യക്ഷ സാന്നിധ്യമില്ലാത്ത അല്‍ഖായ്ദ കേഡര്‍മാരെ ആകര്‍ഷിക്കുന്നതിന് നടത്തുന്നതാണ് പ്രചാരണങ്ങള്‍. പ്രവാചകനിന്ദ പോലുള്ള വിഷയങ്ങള്‍ ഉപയോഗപ്പെടുത്താനാണ് ശ്രമം–- ഇന്റലിജന്‍സ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47956/vigilance-was-ordered)