---
title: "സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയ കേസ്; സ്വപ്‌ന സുരേഷ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ"
english_title: "Swapnasuresh has filed a bail application."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48007/swapnasuresh-has-filed-a-bail-application"
published_at: "2022-06-09T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a19298d11f5_SAVE_20220609_115619.jpg"
keywords: []
---

# സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയ കേസ്; സ്വപ്‌ന സുരേഷ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

> **Lead Summary:** **കൊച്ചി: **സർക്കാരിനെതിരെ കലാപം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. സർക്കാർ പോലീസിനെ ഉപയോഗിച്ച് തന്നെ വേട്ടയാടാൻ ശ്രമിക്കുകയാണ്.

## Article Content

**കൊച്ചി: **സർക്കാരിനെതിരെ കലാപം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. സർക്കാർ പോലീസിനെ ഉപയോഗിച്ച് തന്നെ വേട്ടയാടാൻ ശ്രമിക്കുകയാണ്.

കോടതി ഇടപെട്ട് നീതിപൂർവമായ ഒരു അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കെ ടി ജലീൽ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പി സി ജോർജും സ്വപ്‌നയും നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ജലീലിന്റെ പരാതി.

സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. സ്വപ്‌നയും പിസി ജോർജും ആസൂത്രിത കലാപം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. പി സി ജോർജും സ്വപ്‌ന സുരേഷും രണ്ട് മാസം മുമ്പാണ് ഗൂഢാലോചന നടത്തിയത്. പിന്നിൽ ആരാണെന്ന് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. നുണപ്രചാരണം നടത്തി ഇടതുസർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയും യുഡിഎഫും ഒരുമിച്ച് ശ്രമിക്കുകയാണെന്നും ജലീൽ പരാതി നൽകിയ ശേഷം പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48007/swapnasuresh-has-filed-a-bail-application)