---
title: "പ്രണയനൈരാശ്യം: യുവതി ആത്മഹത്യ ചെയ്യാൻ പാറമുകളിൽ കയറി; പോലീസ് അനുനയിപ്പിച്ച് തിരിച്ചിറക്കി"
english_title: "The young woman climbed the rock to commit suicide."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48019/the-young-woman-climbed-the-rock-to-commit-suicide"
published_at: "2022-06-09T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a19ba5060a3_Screenshot_2022-06-09-12-27-14-137_com.android.chrome.jpg"
keywords: []
---

# പ്രണയനൈരാശ്യം: യുവതി ആത്മഹത്യ ചെയ്യാൻ പാറമുകളിൽ കയറി; പോലീസ് അനുനയിപ്പിച്ച് തിരിച്ചിറക്കി

> **Lead Summary:** **ഇടുക്കി: **അടിമാലിയിൽ പ്രണയനൈരാശ്യത്തെ തുടർന്ന് ജീവനൊടുക്കാൻ പാറമുകളിൽ കയറി യുവതിയെ പോലീസ് അവസരോചിതമായി ഇപെട്ട് തിരിച്ചിറക്കി. അടിമാലി കുതിരയിളകുടി മലമുകളിൽ നിന്നാണ് പോലീസ് സംഘം യുവതിയെ രക്ഷിച്ചത്.

## Article Content

**ഇടുക്കി: **അടിമാലിയിൽ പ്രണയനൈരാശ്യത്തെ തുടർന്ന് ജീവനൊടുക്കാൻ പാറമുകളിൽ കയറി യുവതിയെ പോലീസ് അവസരോചിതമായി ഇപെട്ട് തിരിച്ചിറക്കി. അടിമാലി കുതിരയിളകുടി മലമുകളിൽ നിന്നാണ് പോലീസ് സംഘം യുവതിയെ രക്ഷിച്ചത്.

തലമാലി സ്വദേശിനിയായ 26കാരിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. തലമാലി സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. അടുത്തിടെ യുവാവ് ബന്ധത്തിൽ നിന്ന് പിൻമാറി. ഇതോടെയാണ് യുവതി ആത്മഹത്യ ചെയ്യാനായി ഇറങ്ങിയത്.

അടിമാലി ടൗണിൽ നിന്ന് കാണാനാകുന്ന ചെങ്കുത്തായ പാറക്കെട്ടിന് മുകളിൽ യുവതി അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്നത് നാട്ടുകാർ കാണുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. മഴയുള്ളതിനാൽ വഴുക്കുള്ളതാണ് പാറക്കെട്ട്.

സംഭവമറിഞ്ഞ് എസ് ഐ കെഎം സന്തോഷ്, പോലീസുദ്യോഗസ്ഥനായ അബ്ബാസ് എന്നിവർ മലമുകളിലേക്ക് എത്തി. ഒരു മണിക്കൂറോളം നേരം സംസാരിച്ച് അനുനയിപ്പിച്ച ശേഷമാണ് തിരികെ വരാൻ യുവതി തയ്യാറായത്. യുവതിയെ പിന്നീട് ബന്ധുക്കൾക്കൊപ്പം അയച്ചു. യുവതി പറഞ്ഞ യുവാവിനോടും ഇരുകൂട്ടരുടെയും ബന്ധുക്കളോടും അടുത്ത ദിവസം പോലീസ് സ്‌റ്റേഷനിൽ എത്താൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48019/the-young-woman-climbed-the-rock-to-commit-suicide)