---
title: "സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും"
english_title: "A ban on trolling will come into force."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48021/a-ban-on-trolling-will-come-into-force"
published_at: "2022-06-09T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a19d752f559_SAVE_20220609_123727.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും

> **Lead Summary:** സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം. ഇതോടെ തീരദേശത്ത് വറുതിയുടെ കാലമായി മാറും. മത്സ്യത്തൊഴിലാളികൾക്കും അവരെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികൾക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജിതമാക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

## Article Content

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം. ഇതോടെ തീരദേശത്ത് വറുതിയുടെ കാലമായി മാറും. മത്സ്യത്തൊഴിലാളികൾക്കും അവരെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികൾക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജിതമാക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

4500 ട്രോളിംഗ് ബോട്ടുകളാണ് കേരളത്തിലുള്ളത്. ട്രോളിംഗ് നിരോധന കാലത്ത് ഹാർബറുകൾ പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമായി തുറന്നുകൊടുക്കും. ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചിടാനും നിർദേശിച്ചിട്ടുണ്ട്. തീരക്കടലിലും ആഴക്കടലിലും പരിശോധന കർശനമാക്കാനും ഫിഷറീസ് വകുപ്പ് നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48021/a-ban-on-trolling-will-come-into-force)