---
title: "പയ്യന്നൂരിൽ ലോഡ്ജ് അടിച്ചുതകർത്ത സംഭവം:12 പേർക്കെതിരെ കേസ് "
english_title: "Payyanurlodge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48025/payyanurlodge"
published_at: "2022-06-09T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a19fccb8291_Picsart_22-06-09_12-51-50-474.png"
keywords: []
---

# പയ്യന്നൂരിൽ ലോഡ്ജ് അടിച്ചുതകർത്ത സംഭവം:12 പേർക്കെതിരെ കേസ് 

> **Lead Summary:**  പയ്യന്നൂർ റെയിൽവേ സ്റ്റേഷനു സമീപം കൊറ്റിയിലെ ലോഡ്ജ് അടിച്ചുതകർത്ത സംഭവത്തിൽ പയ്യന്നൂർ പോലീസ് 12 പേർക്കെതിരേ കേസെടുത്തു. കൊറ്റിയിലെ തൻസീൽ, മൻസൂർ, ഫസൽ, അശ്വിൻ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന എട്ടുപേർക്കുമെതിരേയുമാണ് കേസ്. ഇതിൽ കൊറ്റി വാടിപ്പുറത്തെ അശ്വിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

## Article Content

 പയ്യന്നൂർ റെയിൽവേ സ്റ്റേഷനു സമീപം കൊറ്റിയിലെ ലോഡ്ജ് അടിച്ചുതകർത്ത സംഭവത്തിൽ പയ്യന്നൂർ പോലീസ് 12 പേർക്കെതിരേ കേസെടുത്തു. കൊറ്റിയിലെ തൻസീൽ, മൻസൂർ, ഫസൽ, അശ്വിൻ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന എട്ടുപേർക്കുമെതിരേയുമാണ് കേസ്. ഇതിൽ കൊറ്റി വാടിപ്പുറത്തെ അശ്വിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

തിങ്കളാഴ്ച രാത്രി 8.30-ഓടെയാണ് രാമന്തളി വടക്കുമ്പാട് സ്വദേശി ഒളിയങ്കര അഷ്റഫ് (52) നടത്തുന്ന കൊറ്റിയിലെ ഒളിയങ്കര ടൂറിസ്റ്റ് ഹോമിനുനേരെ അക്രമമുണ്ടായത്. മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭിച്ചതായി പറയുന്നു. നിരീക്ഷണക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48025/payyanurlodge)