---
title: "റോഷീബയുടെ ചിത്രപ്രദർശനം തുടങ്ങി "
english_title: "Roshiba's painting exhibition started."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48026/roshibas-painting-exhibition-started"
published_at: "2022-06-09T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1a1ca36991_IMG_20220609_130102.jpg"
keywords: []
---

# റോഷീബയുടെ ചിത്രപ്രദർശനം തുടങ്ങി 

> **Lead Summary:** **തലശ്ശേരി: **ചിത്രകാരി എ.റോഷീബയുടെ ചിത്രപ്രദർശനം തലശ്ശേരി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി. പ്രകൃതി ദൃശ്യങ്ങളാണ് പ്രദർശനത്തിലുള്ള ചിത്രങ്ങളിൽ ഭൂരിഭാഗവും.

## Article Content

**തലശ്ശേരി: **ചിത്രകാരി എ.റോഷീബയുടെ ചിത്രപ്രദർശനം തലശ്ശേരി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി. പ്രകൃതി ദൃശ്യങ്ങളാണ് പ്രദർശനത്തിലുള്ള ചിത്രങ്ങളിൽ ഭൂരിഭാഗവും.

പ്രകൃതിയും ജൈവികമായ അവസ്ഥയും അന്യംനിന്നു പോകുന്നത് ചിത്രങ്ങളിൽ കാണാം. അക്രിലിക്കിൽ വരച്ച 20 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. കൂത്തുപറമ്പ് പഴയനിരത്ത് സ്വദേശിയായ റോഷീബ തിരുവനന്തപൂരം ഫൈനാർട്‌സ് കോളേജിൽനിന്നും കൊൽക്കത്ത ശാന്തിനികേതനിൽ നിന്നുമാണ് ചിത്രകല പഠിച്ചത്. പ്രദർശനം നാളെ സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48026/roshibas-painting-exhibition-started)