---
title: "കൂത്തുപറമ്പിൽ കെ എസ് ആർ ടി സി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചു: 23 പേർക്ക് പരിക്ക്"
english_title: "KSRTC bus, Torres lorry collide at Koothuparamba: 23 injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48028/ksrtc-bus-torres-lorry-collide-at-koothuparamba-23-injured"
published_at: "2022-06-09T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1a2a46b158_Screenshot_2022-06-09-13-01-57-34_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൂത്തുപറമ്പിൽ കെ എസ് ആർ ടി സി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചു: 23 പേർക്ക് പരിക്ക്

> **Lead Summary:** കൂത്തുപറമ്പ്: മണ്ണന്തറയിൽ കെ എസ് ആർ ടി സി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 23 പേർക്കാണ് പരുക്കേറ്റത്. ഡ്രൈവർ ഉൾപ്പെടെ ഏതാനും പേരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

## Article Content

കൂത്തുപറമ്പ്: മണ്ണന്തറയിൽ കെ എസ് ആർ ടി സി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 23 പേർക്കാണ് പരുക്കേറ്റത്. ഡ്രൈവർ ഉൾപ്പെടെ ഏതാനും പേരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

മാനന്തവാടിയിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന KSRTC ബസ്സാണ് മണ്ണന്തറയിൽ അപകടത്തിൽപ്പെട്ടത്. KSRTC ബസ് ചാറ്റൽ മഴയിൽ നിയന്ത്രണം വിട്ടതാണ് അപകടത്തി നിടയാക്കിയതെന്ന് ടിപ്പർ ലോറി ഡ്രൈവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48028/ksrtc-bus-torres-lorry-collide-at-koothuparamba-23-injured)