---
title: "നയതന്ത്ര സ്വർണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ചാ പ്രവർത്തകർ തൃശൂർ ജില്ലാ കളക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു"
english_title: "Diplomatic gold smuggling case: CM should resign"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48039/diplomatic-gold-smuggling-case-cm-should-resign"
published_at: "2022-06-09T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1a8ac190f6_Picsart_22-06-09_13-30-01-397.jpg"
keywords: []
---

# നയതന്ത്ര സ്വർണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ചാ പ്രവർത്തകർ തൃശൂർ ജില്ലാ കളക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** തൃശൂർ: നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ചാ പ്രവർത്തകർ തൃശൂർ ജില്ലാ കളക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു .

## Article Content

തൃശൂർ: നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ചാ പ്രവർത്തകർ തൃശൂർ ജില്ലാ കളക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു .

ഇതിനെ തുടർന്ന് പോലീസ് കളക്ട്രേറ്റിന്റെ പ്രധാന കവാടം ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. ഇതിനിടെ ബാരിക്കേഡുകളിൽ ഒരെണ്ണം വലിച്ചു കൊണ്ടുപോയ പ്രതിഷേധക്കാർ കളക്ട്രേറ്റിന് മുന്നിലെ റോഡ് ഉപരോധിച്ചു. ഇതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48039/diplomatic-gold-smuggling-case-cm-should-resign)