---
title: "വയത്തൂരിൽ നിന്ന് വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി"
english_title: "Steelbomb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48043/steelbomb"
published_at: "2022-06-09T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1aac92829c_Picsart_22-06-09_13-38-55-890.jpg"
keywords: []
---

# വയത്തൂരിൽ നിന്ന് വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി

> **Lead Summary:**  **ഉളിക്കൽ: **വയത്തൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഇന്നും രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് കാട് വെട്ടി തെളിക്കുന്നതിനിടെ രണ്ട് സ്റ്റീൽ ബോംബുകൾ തൊഴിലാളികളുടെ ശ്രെദ്ധയിൽ പെട്ടതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയും ഉളിക്കൽ പോലീസും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കുകയും ചെയ്തിരുന്നു.

## Article Content

 **ഉളിക്കൽ: **വയത്തൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഇന്നും രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് കാട് വെട്ടി തെളിക്കുന്നതിനിടെ രണ്ട് സ്റ്റീൽ ബോംബുകൾ തൊഴിലാളികളുടെ ശ്രെദ്ധയിൽ പെട്ടതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയും ഉളിക്കൽ പോലീസും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കുകയും ചെയ്തിരുന്നു.

തുടർന്ന് ഇന്നും കാട് വെട്ടുന്നതിനിടെ രണ്ട് സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തിയത് ആശങ്കയ്ക്ക് വഴി വെക്കുകയാണ്. ഇന്ന് ലഭിച്ച രണ്ട് ബോംബുകളും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഓരോന്നും ഇരുപത് മിനുറ്റ് വ്യത്യാസത്തിൽ പൊട്ടിച്ച് നിർവീര്യമാക്കി. പോലീസും, ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48043/steelbomb)