---
title: "പെറ്റിക്കേസുകളുടെ പേരിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിക്കരുത്: ഡിജിപി"
english_title: "Don't denied police clearance certificate:dgp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48065/dont-denied-police-clearance-certificatedgp"
published_at: "2022-06-09T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1c589c6b3c_anil_kant_3062021_1200-compressed.jpg"
keywords: []
---

# പെറ്റിക്കേസുകളുടെ പേരിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിക്കരുത്: ഡിജിപി

> **Lead Summary:**  തിരുവനന്തപുരം : പെറ്റിക്കേസുകളുടെ പേരിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിക്കരുതെന്ന നിർദേശം നൽകി ഡിജിപിയുടെ പുതിയ ഉത്തരവ്. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ വ്യക്തത വരുത്തിയാണ് ഉത്തരവ്.

## Article Content

 തിരുവനന്തപുരം : പെറ്റിക്കേസുകളുടെ പേരിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിക്കരുതെന്ന നിർദേശം നൽകി ഡിജിപിയുടെ പുതിയ ഉത്തരവ്. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ വ്യക്തത വരുത്തിയാണ് ഉത്തരവ്.

പഠനാവശ്യത്തിനും ജോലിക്കും ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകേണ്ടത് പോലീസാണ്. സ്ഥിരതാമസക്കാരും ദീർഘനാളായി സംസ്ഥാനത്ത് തങ്ങുന്നവരും അതാത് പോലീസ് സ്‌റ്റേഷനുകളിൽ നിന്നാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകേണ്ടത് കേസുകളിൽ ഉൾപ്പെട്ടവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാറില്ല. പെറ്റി കേസുകളിൽ പെട്ടവർക്കും ഗതാഗത നിയമങ്ങൾ ലംഘിച്ച കേസിൽ പിഴ അടച്ചവർക്ക് പോലും ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്ത സാഹചര്യമുണ്ട്.

ഇതടക്കമുള്ള പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഡിജിപിയുടെ ഉത്തരവ് പുതിയ ഉത്തരവ് വന്നതോടെ പല സ്റ്റേഷനുകളിലായി തടഞ്ഞുവെച്ചിരിക്കുന്ന നൂറുകണക്കിന് അപേക്ഷകളിൽ തീരുമാനമെടുക്കാൻ പോലീസിന് സാധിക്കും. വിദേശത്ത് ജോലിക്ക് പോകുന്നവർക്കുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേരത്തെ ഹൈക്കോടതി ഇടപെട്ട് പാസ് പോർട്ട് ഓഫീസിൽ നിന്നാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48065/dont-denied-police-clearance-certificatedgp)