---
title: "നാദാപുരത്ത് വെട്ടേറ്റ പെൺകുട്ടിയുടെ നില ഗുരുതരം: കൈഞരമ്പ് മുറിച്ച പ്രതിക്ക് അപകടനിലയില്ല"
english_title: "The condition of the girl who was hacked in Nadapuram is critical"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48086/the-condition-of-the-girl-who-was-hacked-in-nadapuram-is-critical"
published_at: "2022-06-09T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1e818bda8c_Screenshot_20220609-180024.png"
keywords: []
---

# നാദാപുരത്ത് വെട്ടേറ്റ പെൺകുട്ടിയുടെ നില ഗുരുതരം: കൈഞരമ്പ് മുറിച്ച പ്രതിക്ക് അപകടനിലയില്ല

> **Lead Summary:** **കോഴിക്കോട്: **നാദാപുരത്ത് പെൺകുട്ടിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം പ്രണയനൈരാശ്യം മൂലമെന്ന് പ്രാഥമിക നിഗമനം. നാദാപുരം പേരോട് സ്വദേശി നഹീമക്കായിരുന്ന വെട്ടേറ്റത്. നഹീമയെ ആക്രമിച്ച ശേഷം റഫ്നാസ് കൈഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിക്കുകയും ചെയ്തു.

## Article Content

**കോഴിക്കോട്: **നാദാപുരത്ത് പെൺകുട്ടിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം പ്രണയനൈരാശ്യം മൂലമെന്ന് പ്രാഥമിക നിഗമനം. നാദാപുരം പേരോട് സ്വദേശി നഹീമക്കായിരുന്ന വെട്ടേറ്റത്. നഹീമയെ ആക്രമിച്ച ശേഷം റഫ്നാസ് കൈഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിക്കുകയും ചെയ്തു.

സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ലെന്നും, പ്രണയനൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നും നാദാപുരം ഡിവൈഎസ്പി ജേക്കബ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വെന്റിലേറ്ററിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.

നാദാപുരം ഹൈടെക് കോളേജ് ബി കോം വിദ്യാർത്ഥിനിയാണ് നഹീമ. ഇരുവരും നേരത്തെ പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചവരായിരന്നു. നിലവിൽ കല്ലാച്ചിയിലെ ഒരു കടയിലാണ് റഫ്നാസ് ജോലി ചെയ്യുന്നത്. കുറ്റ്യാടിയിലെ മൊകേരി സ്വദേശിയാണ് ഇയാൾ. പേരോട് സ്വദേശിനിയാണ് നഹീമ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48086/the-condition-of-the-girl-who-was-hacked-in-nadapuram-is-critical)