---
title: "ഏ​കീ​കൃ​ത ഭൂ​മി കൈ​മാ​റ​ല്‍ ന​യം ഉടൻ: മന്ത്രി പി രാജീവ് "
english_title: "Key land transfer policy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48140/key-land-transfer-policy"
published_at: "2022-06-10T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2a5c45fe7b_n3940596681654826238175f5d4ee054c056cdb8d05145958882e8335744987cfd5c2d6e00f29042dc94e98.jpg"
keywords: []
---

# ഏ​കീ​കൃ​ത ഭൂ​മി കൈ​മാ​റ​ല്‍ ന​യം ഉടൻ: മന്ത്രി പി രാജീവ് 

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം**: സം​സ്ഥാ​ന സ​ര്‍​ക്കാ​റി‍െന്‍റ ഏ​കീ​കൃ​ത ഭൂ​മി കൈ​മാ​റ​ല്‍ ന​യം (ലാ​ന്‍​ഡ്​ അ​ലോ​ട്ട്​​മെ​ന്‍റ്​ പോ​ളി​സി) രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി‍െന്‍റ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്ന്​ മ​ന്ത്രി പി.​രാ​ജീ​വ്​ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

## Article Content

**തി​രു​വ​ന​ന്ത​പു​രം**: സം​സ്ഥാ​ന സ​ര്‍​ക്കാ​റി‍െന്‍റ ഏ​കീ​കൃ​ത ഭൂ​മി കൈ​മാ​റ​ല്‍ ന​യം (ലാ​ന്‍​ഡ്​ അ​ലോ​ട്ട്​​മെ​ന്‍റ്​ പോ​ളി​സി) രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി‍െന്‍റ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്ന്​ മ​ന്ത്രി പി.​രാ​ജീ​വ്​ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

വ്യ​വ​സാ​യ എ​സ്​​റ്റേ​റ്റു​ക​ളി​ലെ​യും പാ​ര്‍​ക്കു​ക​ളി​ലെ​യും ഭൂ​മി​യു​ടെ നി​ജ​സ്ഥി​തി റി​പ്പോ​ര്‍​ട്ട്​ ത​യാ​റാ​ക്കി. ഇ​ത്​ ഡി​ജി​റ്റ​ലാ​ക്കു​ന്ന ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു.പ്ലാ​ന്‍റേ​ഷ​ന്‍ ഡ​യ​റ​ക്ട​റേ​റ്റ്​ രൂ​പ​വ​ത്​​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. കോ​ട്ട​യം, കോ​ഴി​ക്കോ​ട്​ കേ​ന്ദ്ര​ങ്ങ​ളാ​ക്കി ര​ണ്ട്​ മേ​ഖ​ല​ക​ള്‍ ഡ​യ​റ​ക്ട​റേ​റ്റി​ന്​ കീ​ഴി​ലു​ണ്ടാ​വും. തോ​ട്ട​ങ്ങ​ളു​ടെ മാ​പ്പി​ങ്​​ ഉ​ട​ന്‍ ന​ട​പ്പാ​ക്കും. അ​ഞ്ച്​ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ബാം​ബൂ ബ​സാ​ര്‍ നി​ര്‍​മി​ക്കും.

ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ കാ​ര്യ​വും പൂ​ര്‍​ണ​മാ​യി ഇ-​ഓ​ഫി​സി​​ലേ​ക്ക്​ മാ​റ്റാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി. നി​യ​മ വ​കു​പ്പി​ലും ഇ-​ഓ​ഫി​സ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കും. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ സം​രം​ഭ​ക വ​ര്‍​ഷം പ​ദ്ധ​തി​യി​ലൂ​ടെ ഒ​രു വ​ര്‍​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നും നാ​ല്​ ല​ക്ഷം തൊ​ഴി​ല​വ​സ​രം സൃ​ഷ്ടി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു. നി​ക്ഷേ​പ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നും സം​രം​ഭ​ക​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ നേ​രി​ല്‍ കേ​ട്ട്​ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​നു​മു​ള്ള മീ​റ്റ്​ ദ ​പ്ര​സ്​ പ​രി​പാ​ടി​ക​ള്‍ 12 ജി​ല്ല​ക​ളി​ല്‍ പൂ​ര്‍​ത്തി​യാ​യി.

ഇ​തി​ലു​ടെ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 7,000 കോ​ടി​യു​ടെ നി​ക്ഷേ​പ വാ​ഗ്​​ദാ​നം ല​ഭി​ച്ചു. 2030 ഓ​ടെ 41 പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളെ ലാ​ഭ​ക​ര​മാ​ക്കാ​ന്‍ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി. ക​ഴി​ഞ്ഞ സാ​മ്ബ​ത്തി​ക​വ​ര്‍​ഷം വ്യ​വ​സാ​യ വ​കു​പ്പി​ന്​ കീ​ഴി​ലെ 41 പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍ 384.68 കോ​ടി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ലാ​ഭം കൈ​വ​രി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48140/key-land-transfer-policy)