---
title: "അട്ടപ്പാടി മധു വധക്കേസിൽ രണ്ടു സാക്ഷികളും കൂറ് മാറി: ആശങ്കയിൽ കുടുംബം "
english_title: "Attapadi Madhu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48142/attapadi-madhu"
published_at: "2022-06-10T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2ad9d5c149_n394069202165482817873695254cc68deb87c7e1dc48898cc74be949d85c0f1f7e275d87653d294c709560.jpg"
keywords: []
---

# അട്ടപ്പാടി മധു വധക്കേസിൽ രണ്ടു സാക്ഷികളും കൂറ് മാറി: ആശങ്കയിൽ കുടുംബം 

> **Lead Summary:** **പാലക്കാട്: **അട്ടപ്പാടി മധു വധക്കേസിന്റെ ഭാവി സംബന്ധിച്ച ആശങ്കയിലാണ് മധുവിന്റെ കുടുംബം. സാക്ഷി വിസ്താരത്തിനായി കോടതിയില്‍ ഹാജരായ രണ്ട് സാക്ഷികളും കൂറുമാറി.

## Article Content

**പാലക്കാട്: **അട്ടപ്പാടി മധു വധക്കേസിന്റെ ഭാവി സംബന്ധിച്ച ആശങ്കയിലാണ് മധുവിന്റെ കുടുംബം. സാക്ഷി വിസ്താരത്തിനായി കോടതിയില്‍ ഹാജരായ രണ്ട് സാക്ഷികളും കൂറുമാറി.

സാക്ഷികളെ പ്രതികള്‍ രഹസ്യ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു ഏറെ വിവിദങ്ങള്‍ക്ക് ശേഷമാണ് മധുവിനെ ആള്‍കൂട്ടം തല്ലിക്കൊന്ന കേസില്‍ വിചാരണ ആരംഭിച്ചത്. രണ്ട് സാക്ഷികളെ മാത്രമാണ് ഇതുവരെ മണ്ണാര്‍ക്കാട് എസ്.ഇ,എസ്.ടി കോടതി വിസ്തരിച്ചത്. ഇവര്‍ രണ്ട് പേരും കൂറുമാറി.

പണവും, മറ്റ് സ്വാധീനങ്ങളും ഉപയോഗിച്ച്‌ സാക്ഷികളെ സ്വാധീനിച്ച്‌ കൂറുമാറ്റം നടത്തുകയാണ് ചെയ്യുന്നതെന്ന് മധുവിന്റെ കുടുംബം ആരോപിച്ചു നാല് വര്‍ഷം മുന്‍പ് നടന്ന കേസായതിനാല്‍ പ്രോസിക്യൂട്ടര്‍ക്ക് സാക്ഷികളെ കണ്ട് കാര്യങ്ങള്‍ സംസാരിക്കണം. എന്നാല്‍ സാക്ഷികളെ പ്രതികള്‍ രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ച്‌ നേരെ കോടതിയില്‍ ഹാജറാക്കുകയാണ് ചെയ്യുന്നതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സാക്ഷികള്‍ കൂറുമാറിയാല്‍ ജോലിയെ ബാധിക്കുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മുന്നറിയിപ്പ് നല്‍കി.

കൂറുമാറിയ പതിനെന്നാം സാക്ഷി ചന്ദ്രന്‍ മധുവിന്റെ ബന്ധുവാണ്. 10-ാം സാക്ഷി ഉണ്ണികൃഷ്ണനും കൂറുമാറി. സാക്ഷികള്‍ കൂറുമാറുന്നതോടെ പ്രതികള്‍ രക്ഷപെടുമോ എന്നതാണ് മധുവിന്റെ കുടുംബത്തിന്റെ ആശങ്ക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48142/attapadi-madhu)