---
title: "കൂളിമാട് പാലം തകർച്ച: ഉദ്യോഗസ്ഥർക്കും കരാർ കമ്പനിക്കും വീഴ്ച പറ്റിയെന്ന് വിജിലൻസ് റിപ്പോർട്ട്"
english_title: "Koolimad bridge distroy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48184/koolimad-bridge-distroy"
published_at: "2022-06-10T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2e2d0d0bb1_Screenshot_20220610-115029.jpg"
keywords: []
---

# കൂളിമാട് പാലം തകർച്ച: ഉദ്യോഗസ്ഥർക്കും കരാർ കമ്പനിക്കും വീഴ്ച പറ്റിയെന്ന് വിജിലൻസ് റിപ്പോർട്ട്

> **Lead Summary:** കൂളിമാട് പാലത്തിന്റെ ബീം തകർന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്കും കരാർ കമ്പനിക്കും വീഴ്ച പറ്റിയെന്ന് പൊതുമരാമത്ത് വിജിലൻസിന്റെ റിപ്പോർട്ട്. നിർമാണം നടക്കുമ്പോൾ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥർ ഇവിടെ ഇല്ലാതിരുന്നത് ഗുരുതര വീഴ്ചയാണ്. സ്പാൻ ഉറപ്പിക്കുമ്പോൾ കരാർ കമ്പനിയുടെ എൻജിനീയർമാർ മാത്രമാണ് സ്ഥലത്തുണ്ടായിരന്നത്.

## Article Content

കൂളിമാട് പാലത്തിന്റെ ബീം തകർന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്കും കരാർ കമ്പനിക്കും വീഴ്ച പറ്റിയെന്ന് പൊതുമരാമത്ത് വിജിലൻസിന്റെ റിപ്പോർട്ട്. നിർമാണം നടക്കുമ്പോൾ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥർ ഇവിടെ ഇല്ലാതിരുന്നത് ഗുരുതര വീഴ്ചയാണ്. സ്പാൻ ഉറപ്പിക്കുമ്പോൾ കരാർ കമ്പനിയുടെ എൻജിനീയർമാർ മാത്രമാണ് സ്ഥലത്തുണ്ടായിരന്നത്.

സുരക്ഷ ഒരുക്കുന്നതിൽ നിർമാണ കമ്പനിക്കും വീഴ്ച സംഭവിച്ചു. ഹൈഡ്രോളിക് ജാക്കിയുടെ പ്രവർത്തനം ഉറപ്പാക്കിയില്ല. ഇതാണ് സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ എന്ത് നടപടിയുണ്ടാകുമെന്നത് വ്യക്തമല്ല. നിർമാണത്തിൽ അപാകതയില്ല. വീഴ്ച സംഭവിച്ചിട്ടില്ല എന്നിങ്ങനെയുള്ള കമ്പനിയുടെ അവകാശവാദങ്ങൾ നേരത്തെ തന്നെ മന്ത്രി റിയാസ് തള്ളിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48184/koolimad-bridge-distroy)