---
title: "പരിസ്ഥിതി ലോല മേഖല: ഇടുക്കി ജില്ലയിൽ എൽ ഡി എഫിന്റെ ഹർത്താൽ ആരംഭിച്ചു"
english_title: "LDF hartal in Idukki district "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48186/ldf-hartal-in-idukki-district"
published_at: "2022-06-10T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2e54f4cc35_Screenshot_20220610-115928.jpg"
keywords: []
---

# പരിസ്ഥിതി ലോല മേഖല: ഇടുക്കി ജില്ലയിൽ എൽ ഡി എഫിന്റെ ഹർത്താൽ ആരംഭിച്ചു

> **Lead Summary:** സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി നിർദേശത്തിനെതിരെ ഇടുക്കിയിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.

## Article Content

സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി നിർദേശത്തിനെതിരെ ഇടുക്കിയിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.

വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് കടകളൊക്കെ അടഞ്ഞുകിടക്കുകയാണ്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. ചില സ്വകാര്യ, ടാക്‌സി വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. 16ന് യുഡിഎഫും ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈറേഞ്ച് സംരക്ഷണ സമിതിയും സമരത്തിലേക്ക് നീങ്ങുകയാണ് കോടതി വിധി ഇടുക്കി ജില്ലയിലെ ജനവാസ മേഖലയെ കാര്യമായി ബാധിക്കും. നാല് ദേശീയോദ്യാനങ്ങളും നാല് വന്യജീവി സങ്കേതങ്ങളും ഇടുക്കി ജില്ലയിലുണ്ട്.

കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് എൽഡിഎഫ് ആവശ്യപ്പെടുന്നത്. 2011ൽ കോൺഗ്രസ് രാജ്യം ഭരിക്കുമ്പോൾ വന്യജീവി സംരക്ഷണത്തിന്റെ പേരിൽ പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കാനാണ് സുപ്രീം കോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48186/ldf-hartal-in-idukki-district)