---
title: "സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്"
english_title: "Gold prices fall today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48196/gold-prices-fall-today"
published_at: "2022-06-10T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2ec19ddf39_gold-rate-today.1.1660798.jpg"
keywords: []
---

# സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. തുടർച്ചയായ രണ്ട് ദിവസം ഉയർന്ന ശേഷമാണ് സ്വർണവില ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് വിപണി വില 38,200 രൂപയായി.ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. തുടർച്ചയായ രണ്ട് ദിവസം ഉയർന്ന ശേഷമാണ് സ്വർണവില ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് വിപണി വില 38,200 രൂപയായി.ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു.

ഇന്നലെ പവന് 25 രൂപയുടെ വർദ്ധനവുണ്ടായി. കഴിഞ്ഞ ശനിയാഴ്ച പവന് 35 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് വിപണി വില 4,775 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 20 രൂപയാണ് വർധിപ്പിച്ചത്. ശനിയാഴ്ച പവന് 30 രൂപയുടെ കുറവുണ്ടായി.

ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3,945 രൂപയാണ്. ജൂൺ മൂന്നിന് 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഗ്രാമിന് 45 രൂപ ഉയർന്നിരുന്നു. അതേസമയം, കേരളത്തിൽ വെള്ളി വിലയിൽ മാറ്റമില്ല. വിപണിയിൽ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48196/gold-prices-fall-today)