---
title: "നരേന്ദ്രമോഡി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചുള്ള ഗൃഹസമ്പർക്ക പരിപാടിക്ക് കൂത്തുപറമ്പിൽ തുടക്കമായി"
english_title: "Of the Narendra Modi government"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48204/of-the-narendra-modi-government"
published_at: "2022-06-10T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2f2603f4ff_Picsart_22-06-10_12-56-37-463.png"
keywords: []
---

# നരേന്ദ്രമോഡി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചുള്ള ഗൃഹസമ്പർക്ക പരിപാടിക്ക് കൂത്തുപറമ്പിൽ തുടക്കമായി

> **Lead Summary:** നരേന്ദ്രമോഡി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചുള്ള ഗൃഹസമ്പർക്ക പരിപാടിക്ക് കൂത്തുപറമ്പിൽ തുടക്കമായി. ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗൃഹസമ്പർക്കം നടത്തുന്നത്.

## Article Content

നരേന്ദ്രമോഡി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചുള്ള ഗൃഹസമ്പർക്ക പരിപാടിക്ക് കൂത്തുപറമ്പിൽ തുടക്കമായി. ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗൃഹസമ്പർക്കം നടത്തുന്നത്.

മോഡി സർക്കാർ നട പ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിശദാശങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടിയാണ് ഗൃഹസമ്പർക്ക പരിപാടി നടത്തിയത്. ക്ഷേമപദ്ധതി കൾ ഉൾക്കൊളിച്ചു കൊണ്ടുള്ള ലഘുലേഖകൾ ഗൃഹ സമ്പർക്കത്തിന്റെ ഭാഗമായി ബി ജെ പി നേതാക്കളും പ്രവർത്തകരും ചേർന്ന് വിതരണം ചെയ്യുന്നുണ്ട്. ഇതിനു പുറമെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കുകയും ചെയ്തു.

തെയ്യം കലാകാരനായ നിർമലഗിരിയിലെ വിജയൻ പണിക്കറെ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മോഹനൻ മാനന്തേരി പൊന്നാടയണിയിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മോഹനൻ മാനന്തേരി, ഇ. പി ബിജു, വിജയൻ വട്ടിപ്രം , കുറ്റിയൻ കരുണൻ,സി.കെ സുരേഷ്, കെ.പ്രേമൻ, തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48204/of-the-narendra-modi-government)