---
title: "കൂത്തുപറമ്പ് നഗരത്തിൽ വാഹനത്തിൽ നിന്നും തീ ഉയർന്നത് പരിഭ്രാന്തി പരത്തി"
english_title: "In the city of Koothuparamba a fire broke out in a vehicle causing panic"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48205/in-the-city-of-koothuparamba-a-fire-broke-out-in-a-vehicle-causing-panic"
published_at: "2022-06-10T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2f3994cb11_Picsart_22-06-10_13-01-55-346.png"
keywords: []
---

# കൂത്തുപറമ്പ് നഗരത്തിൽ വാഹനത്തിൽ നിന്നും തീ ഉയർന്നത് പരിഭ്രാന്തി പരത്തി

> **Lead Summary:** കൂത്തുപറമ്പ് നഗരത്തിൽ വാഹനത്തിൽ നിന്നും തീ ഉയർന്നത് പരിഭ്രാന്തി പരത്തി. മാർക്കറ്റ് പരിസരത്ത് വച്ചാണ് സംഭവം. ഓടിക്കൊണ്ടിരുന്ന മിനിലോറിയിൽ നിന്നാണ് തീഉയർന്നത്.

## Article Content

കൂത്തുപറമ്പ് നഗരത്തിൽ വാഹനത്തിൽ നിന്നും തീ ഉയർന്നത് പരിഭ്രാന്തി പരത്തി. മാർക്കറ്റ് പരിസരത്ത് വച്ചാണ് സംഭവം. ഓടിക്കൊണ്ടിരുന്ന മിനിലോറിയിൽ നിന്നാണ് തീഉയർന്നത്.

ബാറ്ററി പൊട്ടിത്തെറിച്ചതാണ് തീ പിടിക്കാനിടയാക്കിയതെന്നാണ് കരുതുന്നത്. ഉടൻ ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ വൻ ദുരന്തമാണ് വഴി മാറിയത്. ലോറിക്ക് കാര്യമായ തകരാർ സംഭവിക്കാത്തതിനാൽ സർവ്വീസ് പുനരാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48205/in-the-city-of-koothuparamba-a-fire-broke-out-in-a-vehicle-causing-panic)