---
title: "കൂത്തുപറമ്പ് ടൗണിൽ പ്രവർത്തിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മാറ്റി സ്ഥാപിച്ചു"
english_title: "The sub-district education office has been relocated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48208/the-sub-district-education-office-has-been-relocated"
published_at: "2022-06-10T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2f5f8c1e67_Screenshot_2022-06-10-13-03-37-84_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൂത്തുപറമ്പ് ടൗണിൽ പ്രവർത്തിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മാറ്റി സ്ഥാപിച്ചു

> **Lead Summary:** കൂത്തുപറമ്പ്: ടൗണിൽ പ്രവർത്തിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മാറ്റി സ്ഥാപിച്ചു. നിലവിലുള്ള ഓഫീസ് കെട്ടിടം അപകടാവസ്ഥയിലായ സാഹചര്യത്തിലാണ് താത്ക്കാലിക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്. 15 വർഷം മുൻപ് കൂത്തുപറമ്പ് സ്റ്റേഡിയത്തിന് സമീപം നിർമ്മിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ആണ് മാറ്റി സ്ഥാപിച്ചത്.

## Article Content

കൂത്തുപറമ്പ്: ടൗണിൽ പ്രവർത്തിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മാറ്റി സ്ഥാപിച്ചു. നിലവിലുള്ള ഓഫീസ് കെട്ടിടം അപകടാവസ്ഥയിലായ സാഹചര്യത്തിലാണ് താത്ക്കാലിക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്. 15 വർഷം മുൻപ് കൂത്തുപറമ്പ് സ്റ്റേഡിയത്തിന് സമീപം നിർമ്മിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ആണ് മാറ്റി സ്ഥാപിച്ചത്.

നിർമ്മാണത്തിലെ അപാകതയെ തുടർന്നാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് വേണ്ടി നിർമ്മിച്ച കെട്ടിടം ശോചനീയാവസ്ഥയിലായത്. കെട്ടിടത്തിന്റെ സീലിങ്ങിന്റെ കോൺഗ്രീറ്റ് അടർന്നു വീഴുന്ന അവസ്ഥയിലാണുള്ളത്. അതോടൊപ്പം ചോർച്ചയും അനുഭവപ്പെടുന്നുണ്ട്.

കോൺക്രീറ്റിന് മുകളിൽ ഷീറ്റ് ഇട്ടാണ് ചേർച്ചക്ക് പരിഹാരം കണ്ടെത്തിയിട്ടുള്ളത്. കോൺഗ്രീറ്റ് ഇളകി വീഴുന്ന സാഹചര്യത്തിൽ ഭയപ്പാടോടെയാണ് ജീവനക്കാർ ജോലി ചെയ്തിരുന്നത്. ഇത് സംബന്ധിച്ച് ജീവനക്കാർ വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് പരാതി നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഓഫീസിലെത്തിയ സംഘം കെട്ടിടം അപകടാവസ്ഥയിലാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഓഫീസിന്റെ പ്രവർത്തനം താത്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48208/the-sub-district-education-office-has-been-relocated)