---
title: "ഇൻഡസ് തൊഴിലാളികൾ  സ്ഥാപനത്തിനു മുന്നിൽ ധർണ നടത്തി"
english_title: "Indus workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48209/indus-workers"
published_at: "2022-06-10T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2f895b43bf_Picsart_22-06-10_13-23-00-818.png"
keywords: []
---

# ഇൻഡസ് തൊഴിലാളികൾ  സ്ഥാപനത്തിനു മുന്നിൽ ധർണ നടത്തി

> **Lead Summary:**  പ്രമുഖ മാരുതി ഡീലർഷിപ്പ് കമ്പനിയായ ഇൻഡസ് മോട്ടോർസിൽ യൂനിയനുകളുമായി ചർച്ച ചെയ്ത് ധാ രണയായ സേവന വേതന വ്യവസ്ഥകൾ കരാറുണ്ടാക്കാത്തതിൽ പ്രതിഷേധിച്ച് കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് എംപ്ളോയീസ് അസോസിയേഷൻ ഇൻഡസ് സംസ്ഥാന സെഷൻ കമ്മറ്റി ആഹ്വാനം ചെയ്ത ഒരു മണിക്കൂർ പണിമുടക്കും സ്ഥാപനത്തിനുമുന്നിലെ ധർണയും കണ്ണൂർ ജില്ലയിൽ ബാലൻ കിണർ, നടാൽ,കൊടുവള്ളി,മാക്കൂട്ടം,പയ്യന്നൂർ, ഇരിട്ടി,വളപട്ടണം, മിൽ റോഡ് പയ്യന്നൂർ എന്നീ മുഴുവൻ ബ്രാഞ്ചുകൾക്ക് മുന്നിലും നടന്നു.

## Article Content

 പ്രമുഖ മാരുതി ഡീലർഷിപ്പ് കമ്പനിയായ ഇൻഡസ് മോട്ടോർസിൽ യൂനിയനുകളുമായി ചർച്ച ചെയ്ത് ധാ രണയായ സേവന വേതന വ്യവസ്ഥകൾ കരാറുണ്ടാക്കാത്തതിൽ പ്രതിഷേധിച്ച് കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് എംപ്ളോയീസ് അസോസിയേഷൻ ഇൻഡസ് സംസ്ഥാന സെഷൻ കമ്മറ്റി ആഹ്വാനം ചെയ്ത ഒരു മണിക്കൂർ പണിമുടക്കും സ്ഥാപനത്തിനുമുന്നിലെ ധർണയും കണ്ണൂർ ജില്ലയിൽ ബാലൻ കിണർ, നടാൽ,കൊടുവള്ളി,മാക്കൂട്ടം,പയ്യന്നൂർ, ഇരിട്ടി,വളപട്ടണം, മിൽ റോഡ് പയ്യന്നൂർ എന്നീ മുഴുവൻ ബ്രാഞ്ചുകൾക്ക് മുന്നിലും നടന്നു.

ജില്ലാതല ഉദ്ഘാടനം കണ്ണൂർ ബാലൻ കിണർ ഇൻഡസ്ഡീലർഷിപ് സ്ഥാപനത്തിനു മുന്നിൽ  സി ഐ ടി യു  ജില്ലാ വൈസ് പ്രസിഡണ്ട് കെ.ജയരാജൻ ജില്ല തല ഉദ്ഘാടനം നിർവ്വഹിച്ചു. ബാലൻ കിണറിൽ പ്രകടനം നടത്തിയതിനു ശേഷം നടത്തിയ ധർണയിൽ കെ. സഹദേവൻ അദ്ധ്യക്ഷത വഹിച്ചു.

 കെ കെ അനിൽകുമാർ,രഹ്ന രാജ്ദീപ്,   കെ കെ ദീപക്,  റിജോ വർഗീസ്, ലതീഷ് എന്നിവർ സംസാരിച്ചു. തലശ്ശേരികൊടുവള്ളി ബ്രാഞ്ചിനു മുന്നിൽ പ്രകടനാനന്തരം നടന്ന ധർണ സി ഐ ടി യു തലശേരി ഏരിയാ കമ്മറ്റി പ്രസിഡണ്ട്   വി പി   വിജേഷ് ഉദ്ഘാടനം ചെയ്തു.

കെ.അനുരാഗ് അദ്ധ്യക്ഷത വഹിച്ചു. പി.ബി വിജേഷ്, ടി  പ്രതിഷ്,  ടി അഖിൽ,    പി ടി കെ തനിഷ്  എന്നിവർ സംസാരിച്ചു. പിയം ഹുണ്ടായ് തൊഴിലാളികൾ അഭിവാദ്യ പ്രകടനം നടത്തി തലശ്ശേരി മാക്കൂട്ടം ബ്രാഞ്ചിനു മുന്നിൽ നടന്ന ധർണ    സി ഐ ടി യു   തലശേരി ഏരിയാ പ്രസിഡണ്ട് വാഴയിൽ ശശി ഉദ്ഘാടനം ചെയ്തു.

നൌഫൽ അദ്ധ്യക്ഷത വഹിച്ചു. കെ കെ അനിൽകുമാർ,അമൽ നാഥ്, ജിനേഷ് എന്നിവർ സംസാരിച്ചു. എടക്കാട് നടാലിൽ ഇൻഡസ്ട്രൂവാല്യൂവിനു മുന്നിൽ നടന്ന ധർണ  സി ഐ ടി യു ഏറിയാ കമ്മറ്റി അംഗം എൻ ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇറാം മോട്ടോർസ് തൊഴിലാളികൾ അഭിവാദ്യ പ്രകടനം നടത്തി. കെ പ്രേമരാജൻ,  കെ സുരേഷ്,   കെ ധനിൽ,ശരത് എന്നിവർ സംസാരിച്ചു.

പയ്യന്നൂർ ഓണകുന്ന് ബ്രാഞ്ചിൽ കെ രാജു ഉദ്ഘാടനം ചെയ്തു. കെ വി   രാഘേഷ്, അരുൺ കുമാർ എന്നിവർ സംസാരിച്ചു. ഇരിട്ടിയിൽ നടന്ന ധർണാ സമരം സനൽ ജോസഫ് ഉദ്ഘാടനം ചെയ്തു. നിവിൻ വി വി അശ്വിനി സന്തോഷ് എന്നിവർ സംസാരിച്ചു. വളപട്ടണം മിൽ റോഡിൽ ഇൻഡസ് സ്പേർപാർട്ട്സ് സ്ഥാപനത്തിന്റെ മുന്നിൽ നടന്ന പ്രതിഷേധ ധർണ  എൻ ആർ നിധീഷ്, അഖിൽ, കെ മല്ലിയാട് ജയരാജൻ, ഒ വി ബിന്ദു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48209/indus-workers)