---
title: "ബൈക്കിൽ നിന്ന് തെറിച്ച് വീണ് ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48227/accident"
published_at: "2022-06-10T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a310a916730_Screenshot_20220610-150456.png"
keywords: []
---

# ബൈക്കിൽ നിന്ന് തെറിച്ച് വീണ് ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു

> **Lead Summary:** **കോഴിക്കോട്: **ബൈക്കിൽ നിന്ന് തെറിച്ച് വീണ് ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. കോഴിക്കോട് കുറ്റികാട്ടൂരിൽ വച്ചാണ് അപകടം നടന്നത്. പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയിൽ പരേതനായ ശിവദാസന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്.

## Article Content

**കോഴിക്കോട്: **ബൈക്കിൽ നിന്ന് തെറിച്ച് വീണ് ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. കോഴിക്കോട് കുറ്റികാട്ടൂരിൽ വച്ചാണ് അപകടം നടന്നത്. പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയിൽ പരേതനായ ശിവദാസന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്.

മകന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ബൈക്കിൽനിന്ന് തെറിച്ച് വീഴുകയായിരുന്നു. തെറിച്ചു വീണ ബിന്ദുവിന്റെ ദേഹത്ത് ബസ്സ് കയറിയാണ് മരണം സംഭവിച്ചത്. കുറ്റിക്കാട്ടൂർ കനറാ ബാങ്കിന് സമീപമാണ് അപകടം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ഷിബിൻ, ഷിബിന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48227/accident)