---
title: "എയർ സൈഡ് വിപുലീകരണം താൽക്കാലികമായി ഒഴിവാക്കി "
english_title: "Air side extension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48236/air-side-extension"
published_at: "2022-06-10T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a31b111547b_Picsart_22-06-10_15-44-34-793.jpg"
keywords: []
---

# എയർ സൈഡ് വിപുലീകരണം താൽക്കാലികമായി ഒഴിവാക്കി 

> **Lead Summary:**  **മട്ടന്നൂർ : **കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി കാരണം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എയർ സൈഡ് വിപുലീകരണം താൽക്കാലികമാ യി ഒഴിവാക്കി. വിമാനത്താവളത്തിന്റെ തുടക്കത്തിൽ യാത്രക്കാരുടെ എണ്ണത്തിലും വിമാന സർവീസ് വർധനയും കണക്കിലെടുത്ത് 2019-08 എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കൂടുതൽ പാർക്കിങ് സൗകര്യം ഒരുക്കുന്നതിന് അനുമതി നൽകിയിരുന്നു.

## Article Content

 **മട്ടന്നൂർ : **കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി കാരണം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എയർ സൈഡ് വിപുലീകരണം താൽക്കാലികമാ യി ഒഴിവാക്കി. വിമാനത്താവളത്തിന്റെ തുടക്കത്തിൽ യാത്രക്കാരുടെ എണ്ണത്തിലും വിമാന സർവീസ് വർധനയും കണക്കിലെടുത്ത് 2019-08 എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കൂടുതൽ പാർക്കിങ് സൗകര്യം ഒരുക്കുന്നതിന് അനുമതി നൽകിയിരുന്നു.

2020 ഡിസംബറോട് കൂടി 20 പാർക്കിങ് ഏരിയകൾ കൂടി ഒരുക്കാൻ കിയാൽ പദ്ധതി ആസൂത്രണം ചെയ്യുകയും  ചെയ്തു. നിലവിൽ 20 വിമാനങ്ങൾക്ക് പാർക്ക് ചെയ്യുന്ന സൗകര്യമാണ് വിമാനത്താവളത്തിൽ ഉള്ളത്. അത് 40 ആയി ഉയർത്താൻ ആയിരുന്നു സൈഡ് വിപുലീകരണം ഉൾപ്പെടെ പൂർത്തീകരിക്കാൻ 2019 ജൂലൈയിൽ മൂലധനം കണ്ടെത്തുന്നതിനായി പൊതുജനങ്ങളിൽ നിന്ന് 1 കോടി ഷെയർ സമാഹരിക്കാൻ കമ്പനികൾ, സഹകരണ സംഘങ്ങൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും അപേക്ഷ സ്വീകരിച്ചിരുന്നു. 130 രൂപയാണ് ഒരു ഷെയറി ന്റെ വില. കുറഞ്ഞത് 500 ഓഹരി കൾ വാങ്ങണം.

എയർസൈഡ് വിപുലീകരണത്തോടൊപ്പം എയർ കാർഗോ കോംപ്ലക്സ്, കി യാൽ ഓഫിസ് കെട്ടിടം എന്നിവയുടെ നിർമാണത്തിന് പണം കണ്ടെത്തുന്നതിനായിരുന്നു ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചത്. കോവിഡിനെ തുടർന്ന് വേണ്ടത്ര പ്രതികരണം ലഭിച്ചില്ല. വിമാന സർവീസും കുറഞ്ഞു. വിദേശ വിമാന കമ്പനികൾ കണ്ണൂരിൽ നിന്ന് സർവീസ് ആരംഭിക്കുന്നതും അനിശ്ചിതത്വത്തിലായി. ഇതോടെയാണ് എയർ സൈഡ് വിപുലീകരണം ഒഴിവാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48236/air-side-extension)