---
title: "കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഐ.ടി.കെ ഓഡിറ്റോറിയത്തിൽ നടന്നു"
english_title: "Kurumathur Grama Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48240/kurumathur-grama-panchayat"
published_at: "2022-06-10T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a321453c7ee_Picsart_22-06-10_16-16-34-288.png"
keywords: []
---

# കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഐ.ടി.കെ ഓഡിറ്റോറിയത്തിൽ നടന്നു

> **Lead Summary:** കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഐ.ടി.കെ ഓഡിറ്റോറിയത്തിൽ നടന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2022 - 23 വർഷത്തെ വാർഷിക പദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് വികസന സെമിനാർ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് വി.എം സീന അദ്ധ്യക്ഷത വഹിച്ചു.

## Article Content

കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഐ.ടി.കെ ഓഡിറ്റോറിയത്തിൽ നടന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2022 - 23 വർഷത്തെ വാർഷിക പദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് വികസന സെമിനാർ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് വി.എം സീന അദ്ധ്യക്ഷത വഹിച്ചു.

വികസനരേഖ പ്രകാശനം ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം കെ.വി ഗോവിന്ദൻ നിർവ്വഹിച്ചു. കരട് പദ്ധതി അവതരണം വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ടി.പി പ്രസന്ന നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് പി.രാജീവൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷനോജ്, സി.എം സബിത, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻന്മാരായ പി.ലക്ഷമണൻ, സി.അനിത, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഐ.വി നാരായണൻ, കെ.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.പി വിനോദ് കുമാർ ഗ്രൂപ്പ് ചർച്ച ക്രോഡീകരണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48240/kurumathur-grama-panchayat)