---
title: "ഷാജ് കിരൺ സംസാരിച്ചതിന്റെ ശബ്ദസന്ദേശം സ്വപ്‌ന സുരേഷ് പുറത്തുവിടുന്നു"
english_title: "Swapna Suresh releases audio recording of Shah Kiran speaking"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48243/swapna-suresh-releases-audio-recording-of-shah-kiran-speaking"
published_at: "2022-06-10T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a3265e0ab1c_Screenshot_2022-06-10-16-26-40-73_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# ഷാജ് കിരൺ സംസാരിച്ചതിന്റെ ശബ്ദസന്ദേശം സ്വപ്‌ന സുരേഷ് പുറത്തുവിടുന്നു

> **Lead Summary:** പാലക്കാട്: രഹസ്യമൊഴി തിരുത്തണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ച ഷാജ് കിരൺ സംസാരിച്ചതിന്റെ ശബ്ദസന്ദേശം സ്വപ്‌ന സുരേഷ് പുറത്തുവിടുന്നു. പാലക്കാട് നടത്തുന്ന വാർത്താ സമ്മേളനത്തിലാണ് ഷാജ് കിരണവുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്‌ന പുറത്തുവിടുന്നത്.

## Article Content

പാലക്കാട്: രഹസ്യമൊഴി തിരുത്തണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ച ഷാജ് കിരൺ സംസാരിച്ചതിന്റെ ശബ്ദസന്ദേശം സ്വപ്‌ന സുരേഷ് പുറത്തുവിടുന്നു. പാലക്കാട് നടത്തുന്ന വാർത്താ സമ്മേളനത്തിലാണ് ഷാജ് കിരണവുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്‌ന പുറത്തുവിടുന്നത്.

ഒന്നര മണിക്കൂർ നേരം ദൈർഘ്യമുള്ളതാണ് ശബ്ദരേഖയെന്നാണ് സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന പറയുന്നത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വർണക്കടത്ത് കേസ് പ്രതി ആരോപിക്കുന്നത്. ഇയാൾക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്നും സ്വപ്‌ന ആരോപിച്ചിരുന്നു.

എന്നാൽ തനിക്ക് മുഖ്യമന്ത്രിയുമായി ബന്ധമില്ലെന്നായിരുന്നു ഷാജ് കിരണിന്റെ പ്രതികരണം. ഷാജ് കിരണിനെ വർഷങ്ങൾക്ക് മുമ്പേ അറിയാമെന്നും സ്വപ്‌ന പറയുന്നു. ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. പരിചയം പുതുക്കിയത് ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയ ശേഷമാണ്. ശബ്ദരേഖ എഡിറ്റ് ചെയ്തിട്ടില്ലെന്നും സ്വപ്‌ന പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48243/swapna-suresh-releases-audio-recording-of-shah-kiran-speaking)