---
title: " ആറ് ജില്ലകളിൽ ഇ‌ടിയോട് കൂ‌ടിയ മഴയ്ക്ക് സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദേശം"
english_title: "Chance of thundershowers in six districts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48246/chance-of-thundershowers-in-six-districts"
published_at: "2022-06-10T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a32bff4f67e_Screenshot_20220610-170237.png"
keywords: []
---

#  ആറ് ജില്ലകളിൽ ഇ‌ടിയോട് കൂ‌ടിയ മഴയ്ക്ക് സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദേശം

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ വിവിധ ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. വൈകുന്നേരം നാല് മണിക്ക് പുറപ്പെടുവിച്ച് മുന്നറിയിപ്പിൽ അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ വിവിധ ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. വൈകുന്നേരം നാല് മണിക്ക് പുറപ്പെടുവിച്ച് മുന്നറിയിപ്പിൽ അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്.

തൃശ്ശൂർ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർഗോഡ്  ജില്ലകളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള -ലക്ഷദ്വീപ് - കർണാടക  തീരങ്ങളിൽ 11-06-2022 മുതൽ 13-06-2022 വരെ മത്സ്യബന്ധനത്തിന്  പോകാൻ പാടുള്ളതല്ലെന്നാണ് നിർദേശം. ഈ തീരങ്ങളിൽ 11-06-2022 മുതൽ 13-06-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48246/chance-of-thundershowers-in-six-districts)